/indian-express-malayalam/media/media_files/az1aAaiUileqaHyxnXcr.jpg)
പേളിയുടെ ബർപ് സോങ്
സോഷ്യൽ മീഡിയയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് പേളി മാണി. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്ളോഗുകളിലൂടെയുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കുന്നതിൽ പേളി എപ്പോഴും മുൻപിലാണ്. ക്രിയേറ്റിവിറ്റി തുളുമ്പുന്ന പേളിയുടെ വ്ളോഗുകൾക്കും സരസമായ പേളിയുടെ സംസാരരീതിയ്ക്കുമൊക്കെ ഏറെ ആരാധകരുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും.
പേളിയുടെ പുതിയ ബർപ് സോങ്ങാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏമ്പക്കത്തെയും സംഗീതമാക്കി മാറ്റുന്ന പേളിയേയും ശ്രീനിഷിനെയും കൊച്ചു നിലയേയുമാണ് വീഡിയോയിൽ കാണാനാവുക. ജെസിൻ ജോർജ് ആണ് ഈ ബർപ് സോങ് കമ്പോസ് ചെയ്തത്.
അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയായ പേളി മാണി സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട താരമാണ്. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്നു വരികയായിരുന്നു പേളി. ബോളിവുഡിലും തമിഴകത്തുമെല്ലാം ഇതിനകം പേളി അഭിനയിച്ചു കഴിഞ്ഞു.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് ഷോയ്ക്കിടയിലാണ് പേളിയും ശ്രീനിഷഉം പ്രണയത്തിലാവുന്നത്. ആരാധകർ പേളിഷ് എന്നാണ് ഈ താരജോഡികൾക്ക് പേരു നൽകിയിരിക്കുന്നത്. 2019ൽ ഇരുവരും വിവാഹിതരായി. 2021 മാർച്ചിൽ മകൾ നില ജനിച്ചു. ഇന്ന് പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം സമൂഹമാധ്യമങ്ങളിലെ താരമാണ് നിലയും.
Read More Entertainment Stories Here
- ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മി അമ്മയെ കാണാൻ ദിലീപ് എത്തിയ വീഡിയോ പങ്ക് വച്ച് താരാ കല്യാൺ
- Animal OTT Release: 'അനിമൽ' നെറ്റ്ഫ്ലിക്സിൽ?
- 'പഠാൻ' വീണു, 'ജവാനും'; 2 ദിവസം കൊണ്ട് 100 കോടി കടന്ന് 'ആനിമലി'ന്റെ ബോക്സോഫീസ് കുതിപ്പ്
- കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനാ, ഒറ്റ ദിവസം കൊണ്ട് മുടി വളരുമെന്ന് മിഥുൻ രമേശ്
- ശ്രീയുള്ള വീട്; മുംബൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി, വീഡിയോ
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.