/indian-express-malayalam/media/media_files/uZN77RswS3fRlcHQxW2W.jpg)
'രൺബീർ നിങ്ങളെ നോക്കുകയാണ്, വേറെ ഒന്നുമില്ല'
നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ ഇത്രമാത്രമാണ് പറയുന്നത്. ഒപ്പം രൺബീർ കപൂറിന്റെ (Ranbir Kapoor) ഒരു ചിത്രവുമുണ്ട്. അദ്ദേഹം നായകനായ 'ആനിമൽ' ബോക്സ്ഓഫീസിൽ വലിയ കുതിപ്പ് നടത്തുന്ന സാഹചര്യത്തിൽ, നെറ്റ്ഫ്ലിക്സ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. സ്വാഭാവികമായും അത് 'ആനിമൽ' ഓ ടി ടി റിലീസിനെ കുറിച്ച് തന്നെയാവുമല്ലോ. ചിത്രത്തിന്റെ OTT റിലീസിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ഒന്നും ഇല്ലെങ്കിലും, ഇത് അനൗദ്യോഗികമായ ഒരു അറിയിപ്പാണ് എന്ന് കരുതുകയാണ് ആരാധകർ. ഓ ടി ടി റിലീസ് തീയതി അറിവായിട്ടില്ല.
2 ദിവസം കൊണ്ട് 100 കോടി കടന്ന് 'ആനിമലി'ന്റെ ബോക്സോഫീസ് കുതിപ്പ്
റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ബോക്‌സ് ഓഫീസിൽ 100 ​​കോടി രൂപ പിന്നിട്ട് കഴിഞ്ഞു 'ആനിമൽ.' സച്ച്നിൽക്കിന്റെ ആദ്യകാല കണക്കുകൾ പ്രകാരം, ചിത്രം ശനിയാഴ്ച 66 കോടി രൂപ നേടി, അതോടെ മൊത്തം ആഭ്യന്തര കളക്ഷൻ 129.80 കോടി രൂപയായി. ചിത്രം വെള്ളിയാഴ്ച ബോക്‌സ് ഓഫീസിൽ 63.8 കോടി രൂപ നേടി, ഷാരൂഖിന്റെ 'പത്താന്റെ' ആദ്യ ദിന കളക്ഷനായ 54 കോടിയെ മറി കടന്നു. എന്നാൽ രണ്ടാം ദിവസം 70.50 കോടി നേടിയ ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷനെ മറികടക്കാൻ 'ആനിമലിനു' കഴിഞ്ഞില്ല.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു, രൺബീർ കപൂർ നായകനായ 'അനിമൽ'. സന്ദീപ് റെഡ്ഡി വംഗെ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ-ബുക്കിങ്ങ് കളക്ഷനുകൾ തന്നെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വെളിപ്പെടുത്തിയിരുന്നു. നേരത്തെ തന്നെ ചിത്രം ആദ്യദിനം 50 കോടിക്കു മുകളിൽ കളക്ഷൻ നേടുമെന്ന പ്രവചനങ്ങൾ വന്നിരുന്നു. പ്രവചനങ്ങളെ സാധൂകരിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തു വരുന്ന ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോർട്ട്.
Read Here
- ആദ്യദിന കളക്ഷനിൽ കിംഗ് ഖാനെ മറികടന്ന് രൺബീറിന്റെ 'അനിമൽ'
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.