scorecardresearch

കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി

'കുച്ച് കുച്ച് ഹോതാ ഹേ' ചിത്രീകരണ സമയത്ത് റാണി മുഖർജിക്ക് ഭക്ഷണം നൽകരുതെന്ന് കരൺ ജോഹറും റാണി മുഖർജിയുടെ അമ്മയും റൂം സർവീസിൽ നിർദ്ദേശം നൽകി.

'കുച്ച് കുച്ച് ഹോതാ ഹേ' ചിത്രീകരണ സമയത്ത് റാണി മുഖർജിക്ക് ഭക്ഷണം നൽകരുതെന്ന് കരൺ ജോഹറും റാണി മുഖർജിയുടെ അമ്മയും റൂം സർവീസിൽ നിർദ്ദേശം നൽകി.

author-image
Entertainment Desk
New Update
Rani Mukherji

റാണി മുഖർജി കോഫി വിത്ത് കരണിൽ

ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങളും രഹസ്യങ്ങളും ആരാധകരിലേക്ക് എത്തിക്കുന്ന പ്രശസ്തമായ പരിപാടിയാണ് 'കോഫി വിത്ത് കരൺ'. ഷോയുടെ എട്ടാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഏറ്റവും പുതിയ എപ്പിസോഡിൽ ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികമാരായ റാണി മുഖർജിയും, കാജോളുമാണ് അതിഥികളായെത്തിയത്. കരൺ ജോഹർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ 'കുച്ച് കുച്ച് ഹോതാ ഹൈ' സെറ്റിലെ രസകരമായ ഓർമ്മകളും താരങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചു.

Advertisment

ചിത്രീകരണ വേളയിൽ താൻ ഹോട്ടൽ അധികൃതരോട് റാണിക്ക് ഭക്ഷണം നൽകരുതെന്ന് നിർദ്ദേശിച്ചിരുന്നതിനെപ്പറ്റിയും കരൺ ഷോയിൽ വെളിപ്പെടുത്തി. താൻ ഉദ്ദേശിച്ചിരുന്ന ഒരു പ്രത്യേക വസ്ത്രം റാണിക്ക് പാകമാകാനാണ് താൻ ഇങ്ങനെ ചെയ്തത്, റാണിയുടെ അമ്മയ്ക്കും ഇതെപ്പറ്റി അറിയാമായിരുന്നെന്നും കരൺ  പറഞ്ഞു. 

"ആ സമയത്ത്, കരൺ എന്റെ കൈയ്യിൽ നിന്ന് ഭക്ഷണം പിടിച്ചു വാങ്ങി, പിന്നീട് എന്തോ തോന്നി തിരിച്ചു തന്നു,"  എന്നാണ് റാണി മുഖർജി ഇതിനെ കുറിച്ചു പറഞ്ഞത്. 

"മൗറീഷ്യസിലെ, ഷൂട്ടിങ്ങിൽ ഒരു ചെറിയ പാവാട ധരിക്കണമെന്ന് ഞാൻ റാണിയോടു പറഞ്ഞു, അതിനു 4-5 കിലോ ഭാരം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഭാരം കുറയ്ക്കാമെന്ന് റാണി പറഞ്ഞെങ്കിലും ഭാരം ഒട്ടും കുറച്ചിരുന്നില്ല. അതുകൊണ്ട് ഞാൻ റൂം സർവ്വീസിൽ വിളിച്ച് റാണി ചോദിച്ചാൽ ഭക്ഷണം നൽകരുതെന്ന് ആവശ്യപ്പെട്ടു. റാണിയുടെ അമ്മയ്ക്കും ഇതേപ്പറ്റി അറിയാമായിരുന്നു. 'അവൾ വിളിച്ചാൽ ഭക്ഷണമില്ലെന്ന് പറഞ്ഞാൽ മതി' എന്നാണ് റാണിയുടെ അമ്മ അന്ന് പറഞ്ഞത്",  കരണിന്റെ വാക്കുകൾ ഇങ്ങനെ.  

Advertisment

ഒരിക്കൽ കരൺ തന്നെ അടിച്ചിട്ടുണ്ടെന്നും റാണി പരിപാടിയിൽ പറഞ്ഞു, എന്നാൽ അത് സ്നേഹത്തോടെയുള്ള ഒരു തട്ടലായിരുന്നെന്നും റാണി പിന്നീട് വിശദീകരിച്ചു കൂടാതെ ഒരിക്കൽ ഫിലിം സിറ്റിയിൽ ഷാരൂഖിനൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ താളം തെറ്റിയെന്നു പറഞ്ഞ് ഷാരുഖ് തന്നെ നുള്ളിയിട്ടുണ്ടെന്നും റാണി ഓർക്കുന്നു. ഇതു കേട്ട താരങ്ങൾക്കൊപ്പം പ്രേക്ഷകരും പൊട്ടിച്ചിരിക്കുന്നുണ്ട്. 

കുച്ച് കുച്ച് ഹോത്താ ഹേ, കഭി അൽവിദാ നാ കെഹ്ന തുടങ്ങിയ ചിത്രങ്ങളിൽ റാണി മുഖർജി കരൺ ജോഹറിനൊപ്പം  പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കരണിന്റെ സിനിമകളിൽ അതിഥി വേഷങ്ങളിലും റാണി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Read More Entertainment News Here

Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: