/indian-express-malayalam/media/media_files/Tmf7ufNpbFVIplgls1c4.jpg)
മഞ്ജു വാര്യർ
അഭിനയത്തിനോടൊപ്പം തന്നെ യാത്രകളെയും ജീവിതത്തോടു ചേർത്തു നിർത്തുകയാണ് മഞ്ജു വാര്യർ. അഭിനയത്തിന്റെ തിരക്കുകളിൽ നിന്നും ഇടയ്ക്ക് ഇടവേളയെടുത്ത് കൂട്ടുകാർക്കൊപ്പം യാത്രകൾ പോവാനും ബൈക്ക് ട്രിപ്പിനു പോവാനുമൊക്കെ മഞ്ജുവാര്യർ സമയം കണ്ടെത്താറുണ്ട്.
ഓസ്ട്രിയയിലും വിയന്നയിലുമൊക്കെയായി അവധിക്കാലം ആഘോഷിക്കുകയാണ് മഞ്ജു ഇപ്പോൾ. ഈ സ്ഥലങ്ങളിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും മഞ്ജു ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.
മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരി. ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു. കൂടുതൽ ചെറുപ്പമാകുന്ന മഞ്ജുവിനെയാണ് ഇപ്പോൾ കാണാനാവുക. എന്നും ചുറുചുറുക്കോടെയും യൗവ്വനത്തോടെയും നിലനിർത്താനുള്ള വഴികളിലൊന്നാണ് സെൽഫ് ലവ് എന്ന് മഞ്ജു തന്റെ ജീവിതം കൊണ്ട് പറയാതെ പറയുന്നുണ്ട്.
മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനുള്ള വിശേഷണം.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.