scorecardresearch

എന്റെ ദൈവമേ, തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ഞാൻ:  ഐശ്വര്യ ലക്ഷ്മി

"ആ വേദന, ഏകാന്തത, ഭയം, എടുക്കേണ്ടി വന്ന   തീരുമാനങ്ങളുടെ ഭാരം, നിങ്ങളുടെ ഓരോ നോട്ടവും  എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു. മമ്മൂക്ക, നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു"

"ആ വേദന, ഏകാന്തത, ഭയം, എടുക്കേണ്ടി വന്ന   തീരുമാനങ്ങളുടെ ഭാരം, നിങ്ങളുടെ ഓരോ നോട്ടവും  എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു. മമ്മൂക്ക, നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു"

author-image
Entertainment Desk
New Update
Aishwarya Lekshmi | kaathal The core

ഐശ്വര്യ ലക്ഷ്മി

മമ്മൂട്ടി- ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. പ്രേക്ഷകപ്രീതിയ്ക്ക് ഒപ്പം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയാണ് ചിത്രത്തിന്റെ പ്രയാണം. നടൻ സൂര്യ, നടി സാമന്ത തുടങ്ങി സിനിമാരംഗത്തു നിന്ന് നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കാതൽ കണ്ട് ഇമോഷണലായി എന്നു തുറന്നുപറഞ്ഞുകൊണ്ട് ചിത്രത്തെ അഭിന്ദിക്കുകയാണ്. 

Advertisment

‘‘ജിയോ ബേബി, നിങ്ങൾ ഓരോ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ജീവശ്വാസം പകരുകയാണ്,. മമ്മൂക്ക, നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ വേദന, ഏകാന്തത, ഭയം, എടുക്കേണ്ടി വന്ന   തീരുമാനങ്ങളുടെ ഭാരം, നിങ്ങളുടെ ഓരോ നോട്ടവും  എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു. രണ്ടാം പകുതിയിലെ ‘എന്റെ ദൈവമേ’ എന്ന ആ കരച്ചിലാണ് എന്നെ സംബന്ധിച്ച് സിനിമയിലെ ഏറ്റവും മികച്ച ഭാഗം. ഞാൻ തിയേറ്ററിൽ ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. കാതലിന്റെ സംഗീതവും വരികളും ഹൃദയഭേദകമായിരുന്നു. ജ്യോതിക മാം,  ഓമന ഞങ്ങളുടെ ഹൃദയത്തിൽ ഒരുപാട് കാലം നിലനിൽക്കാൻ പോകുന്നു. കാതൽ ദ് കോറിന്റെ ടീമിന്  നന്ദി,’’  ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഐശ്വര്യ കുറിച്ചു. 

Aishwarya Lekshmi | kaathal

'കണ്ണൂർ സ്‌ക്വാഡി'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. സാലു കെ തോമസാണ് ഛായാഗ്രാഹണം. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Read More Entertainment Stories Here

Advertisment
Aishwarya Lakshmi Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: