/indian-express-malayalam/media/media_files/PUfVnaIg3nB34AfoNSGl.jpg)
ജ്യോതിക
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് 'കാതൽ'. മികച്ച നിരൂപക പ്രശംസ നേടി വിജയകരമായി പ്രദർശനം തുടരുന്ന കാതലിനെ അഭിനന്ദിച്ച് മറ്റു ഇൻഡസ്ട്രികളിൽ നിന്നുള്ള താരങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു. 'മൂവി ഓഫ് ദി ഇയർ' എന്നാണ് തെന്നിന്ത്യൻ താരം സാമന്ത കാതലിനെ വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ, നടൻ സൂര്യയും ചിത്രത്തെ അഭിനന്ദിക്കുകയാണ്. നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതികയാണ് കാതലിൽ ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കാതലിന്റെ ഷൂട്ടിംഗ് സമയത്തും സൂര്യ ലൊക്കേഷനിലെത്തുകയും കാതൽ ടീമിനൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.
"സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ കാതൽ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ്, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമകളോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബി നിങ്ങളുടെ സൈലന്‍റ് ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി. സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം," സൂര്യ കുറിച്ചു.
ചിത്രത്തിന്റ വിജയത്തിൽ ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കും ടീമിനും നന്ദി പറഞ്ഞ് ജ്യോതിക പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. " ഓമനയും മാത്യുവും എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും," എന്നാണ് ജ്യോതിക കുറിച്ചത്.
"ചില ചിത്രങ്ങൾ, സിനിമയോടുള്ള സ്നേഹത്തിലും ശുദ്ധമായ ഉദ്ദേശ്യത്തിലും ഉണ്ടാകുന്നു. കാതൽ - ദി കോർ, മൊത്തം ടീമിന്റെയും ഉള്ളിൽ നിന്ന് ആത്മാർത്ഥമായി നിർമ്മിച്ച ഒരു സിനിമയാണ്. ഈ ചിത്രത്തിന്റെ ഇമോഷനെ തിരിച്ചറിഞ്ഞ് ബഹുമാനിച്ചതിന് പ്രേക്ഷകർക്ക് ഒരുപാട് നന്ദി, ഒരു നല്ല സിനിമയോടുള്ള നിങ്ങളുടെ സ്നേഹം സിനിമയെ മികച്ച ഒന്നാക്കി മാറ്റും. യഥാർത്ഥ ജീവിതത്തിലെ ഹീറോ ആയ മമ്മൂട്ടി സാറിന് റെസ്പക്ട് ആൻഡ് ബിഗ് സല്യൂട്ട്. കഴിവുള്ള സംവിധായകൻ ജിയോ ബേബി, റെവലൂഷണറി റൈറ്റർ ആദർശ് സുകുമാർ, പോൾസൺ സ്കറിയ തുടങ്ങി, ഈ ചിത്രത്തിന്റ ഭാഗമായ എല്ലാവർക്കും നന്ദി," ജ്യോതിക പറഞ്ഞു.
ഈ മാസം 23-ന് പുറത്തിറങ്ങിയ കാതൽ മികച്ച നിരൂപക പ്രശംസനേടി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 13 വർഷത്തെ ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിലെത്തുന്ന ചിത്രമാണ് കാതൽ. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിൽ അഭിനയിച്ച മലയാള ചിത്രം.
'കണ്ണൂർ സ്‌ക്വാഡി'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. സാലു കെ തോമസാണ് ഛായാഗ്രാഹണം. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Read Here
- തെറ്റ് മാനുഷികം, ക്ഷമിക്കുന്നത് ദൈവികം; മൻസൂർ അലി ഖാന്റെ ക്ഷമാപണത്തിന് മറുപടിയുമായി തൃഷ
- ഓസ്കര് കിട്ടുമെന്ന് മനസ്സ് പറയുന്നു; ജൂഡ് ആന്റണി ജോസഫ്
- കുഞ്ഞു ഓംകാറിന് പിറന്നാൾ മധുരം നൽകി മമ്മൂട്ടി; ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് നരേൻ
- ആ ദിവസങ്ങളൊന്നും ഞാൻ മറക്കില്ല, വികാരനിർഭരമായി ജയറാമിന്റെ പ്രസംഗം; കരച്ചിലടക്കാനാവാതെ കാളിദാസ്
- ആ വീഡിയോ ഡിലീറ്റ് ആക്കാന് പല വഴിക്ക് ശ്രമിച്ചു, ഒരു നിവൃത്തിയില്ല; നവ്യാ നായര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.