/indian-express-malayalam/media/media_files/hkd1ZCG2JNbpjW7XaWLw.jpg)
തൃഷ
തൃഷയ്ക്ക് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന് തമിഴ് നടൻ മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി തൃഷ. "തെറ്റ് മാനുഷികമാണ്, ക്ഷമിക്കുന്നത് ദൈവികവും," എന്നാണ് തൃഷ ട്വീറ്റ് ചെയ്തത്.
To err is human,to forgive is divine🙏🏻
— Trish (@trishtrashers) November 24, 2023
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടൻ മൻസൂർ അലി ഖാൻ തൃഷയെ അപകീർത്തികരമായ രീതിയിൽ പരാമർശിച്ചത്. ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ തൃഷയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു വിവാദ പരാമർശം. തൃഷയ്‌ക്കൊപ്പം ഒരു രംഗവും ചെയ്യാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മൻസൂർ അലിഖാന്റെ വാക്കുകൾ. “തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ ഒരു ബെഡ്റൂം സീൻ ഉണ്ടാകുമെന്ന് കരുതി. എന്റെ മുൻകാല സിനിമകളിലെ മറ്റ് നടിമാരെയെന്ന പോലെ ലിയോയിലും ഞാൻ തൃഷയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്, അത് എനിക്ക് പുതിയതല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് അവരെന്നെ തൃഷയെ കാണിച്ചില്ല."
മൻസൂർ അലിഖാന്റെ ഈ വാക്കുകളെ സോഷ്യൽ മീഡിയ രൂക്ഷമായാണ് വിമർശിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം മൻസൂറിനെതിരെ കേസെടുത്തു. മാപ്പ് പറയാൻ വിസമ്മതിച്ച മൻസൂർ അലിഖാൻ നടികർ സംഘത്തിന് നേരെ ഭീഷണി മുഴക്കുകയും ചെയ്തു.
എന്നാൽ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പ്രസ്താവനയിൽ ഒടുവിൽ നടൻ ക്ഷമാപണം നടത്തിയിരിക്കുകയാണ്. “കഴിഞ്ഞ ഒരാഴ്ചയായി നടന്ന രക്തരഹിത യുദ്ധത്തിൽ ഞാൻ വിജയിച്ചു. എന്നെ പിന്തുണച്ച എല്ലാ നേതാക്കന്മാർക്കും നടന്മാർക്കും മാധ്യമ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി. എന്നെ അപലപിച്ച എല്ലാവർക്കും എന്റെ സല്യൂട്ട്... പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു നിങ്ങളുടെ വാക്കുകൾ തൃഷയെ വേദനിപ്പിച്ചെന്ന്, 'അയ്യോ, എനിക്കുമതിൽ വിഷമമുണ്ടെന്ന് ഞാൻ പറഞ്ഞു."
പ്രസ്താവനയുടെ അവസാനം മൻസൂർ അലി ഖാൻ തൃഷയോട് ക്ഷമാപണം നടത്തി. “എന്റെ സഹനടി തൃഷ എന്നോട് ക്ഷമിക്കൂ. നിങ്ങൾ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളെ ആശംസിക്കാനുള്ള അവസരം തന്ന് ദൈവം എന്നെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
Read More Entertainment News Here
- 15 മില്ലി ക്രീമിന് 2400 രൂപ; തന്റെ പ്രോഡക്റ്റുകള്‍ക്ക് ഇത്രയും വില എന്തിന്? ദീപിക പദുകോണ്‍ വെളിപ്പെടുത്തുന്നു
- ഞാൻ പണ്ട് കുറെ കരഞ്ഞു കഴിഞ്ഞതാ; വേദിയിലുള്ളവരുടെ കണ്ണു നിറച്ച് ചിത്ര
- ആസിഫിന് പരുക്ക്; ശസ്ത്രക്രിയയ്ക്ക് ശേഷം 3 മാസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
- ഷാരൂഖിന്റ മകൻ അബ്രാമിനെ ഉമ്മ വെച്ച് ദീപിക; ഇത് ജവാനിലെ സീനല്ലേ എന്ന് ആരാധകർ
- ഈ തിരകൾക്ക് മണൽത്തിട്ടുകളോടുള്ളത്രേം പ്രണയം എനിക്കു നിന്നോടും: പ്രിയപ്പെട്ടവനൊപ്പം ശിവദ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.