/indian-express-malayalam/media/media_files/WkrqfyK7Qn44Z4a8TEf5.jpg)
Photo: 82 E/Instagram
2022ലാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ തന്‍റെ ചർമ്മ സംരക്ഷണ ബ്രാൻഡായ 82 E പുറത്തിറക്കിയത്. നിരവധി പുതിയ ഉൽപ്പന്നങ്ങൾ അടങ്ങിയ ബ്രാൻഡ് ലോഞ്ച് ചെയ്യുമ്പോൾ തന്നെ, ഉൽപ്പന്നങ്ങളുടെ വിലയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ ഉണ്ടായി. ഏറ്റവും അടുത്ത് നല്‍കിയ ഒരു അഭിമുഖത്തിൽ ദീപിക ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. താൻ വിൽക്കുന്ന ഉൽപ്പന്നങ്ങൾ താന്‍ തന്നെ ഉപയോഗിക്കുന്നവയാണ് എന്ന് ദീപിക തന്‍റെ ബ്രാൻഡ് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി.
"2,500 രൂപയുടെ ഉൽപ്പന്നമാണ് ഞാൻ നിങ്ങൾക്ക് വിൽക്കുന്നതെങ്കിൽ, അത് ഞാനും ദിവസവും ഉപയോഗിക്കുന്നതാണ് എന്ന് ഉറപ്പ് തരാം," ടിവി18-നോട് ദീപിക പറഞ്ഞു. ദീപികയുടെ കമ്പനി വില്‍ക്കുന്നതില്‍ വച്ച് ഏറ്റവും ചെലവേറിയ ഉൽപ്പന്നം അണ്ടർ ഐ ക്രീം ആണ്. 15 മില്ലിയ്ക്ക് 2,400 രൂപ,
വിലകൂടിയ ഉൽപ്പന്നങ്ങൾ വിറ്റതിന് ബ്രാൻഡിന് ലഭിച്ച തിരിച്ചടിയെക്കുറിച്ചും അവ എങ്ങനെ അതിജീവിച്ചുവെന്നും ദീപിക അഭിമുഖത്തില്‍, "ഞങ്ങള്‍ കണ്‍സിസ്റ്റന്റ് ആണ്. അങ്ങനെയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ബ്രാൻഡ് വിജയകരമായി വളർത്തിയെടുക്കാന്‍ കഴിഞ്ഞത്, ഇനിയും ഞങ്ങൾ അത് തുടരും."
ഒരു സെലിബ്രിറ്റി ആകുന്നതിന്‍റെ ഭാഗമായാണ് ട്രോള്‍ ചെയ്യപ്പെടുന്നതും എന്ന് ദീപിക പറഞ്ഞു.
"സെലിബ്രിറ്റി ബ്രാൻഡുകളോ സെലിബ്രിറ്റികളോ ട്രോള്‍ ചെയ്യപ്പെടുന്നതും ഞങ്ങൾ ചെയ്യുന്ന ജോലിയുടെ ഒരു ഭാഗമാണ് എന്ന് ഞാന്‍ കരുതുന്നു. നിങ്ങൾ നിങ്ങളുടെ ജോലി തുടരുക, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ സത്യസന്ധരായിരിക്കുന്നിടത്തോളം കാലം, ഇതൊന്നും നമ്മളെ ബാധിക്കില്ല."
കഴിഞ്ഞ കുറച്ച് മാസങ്ങളായി ദീപികയുടെ ബ്രാൻഡ് നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ക്ലിനിക്കൽ ട്രയലുകളിലേക്ക് പോകുന്നതിന് മുമ്പ് തന്നെ നിർമ്മിച്ചതെല്ലാം പരീക്ഷിക്കുന്നത് താനാണെന്ന് താരം പറഞ്ഞു.
"എന്‍റെ ബ്രാന്‍ഡിന്‍റെ ഗിനി പന്നി ഞാന്‍ തന്നെയാണ്," ദീപിക പറഞ്ഞു.
"ക്ലിനിക്കൽ ട്രയലുകളിലേക്കോ ഡെർമറ്റോളജിക്കൽ ട്രയലുകളിലേക്കോ പോകുന്നതിന് മുമ്പ് തന്നെ എന്തും പരീക്ഷിക്കുന്ന സിസ്റ്റത്തിലെ ആദ്യത്തെ ആളാണ് ഞാൻ. ചുരുങ്ങിയത് ഒരാഴ്‌ചത്തേക്കെങ്കിലും ഞാൻ അവ പരീക്ഷിച്ചു നോക്കും. ചിലപ്പോൾ എന്‍റെ ഫീഡ്‌ബാക്ക് എന്താണെന്നതിനെ ആശ്രയിച്ച് ആ പ്രോസസ് കുറച്ച് മാസങ്ങൾ നീണ്ടു നിൽക്കും. തുടർന്ന് ഞാൻ ഗ്രീൻ സിഗ്നൽ നൽകുമ്പോൾ അത് ക്ലിനിക്കൽ ട്രയലുകളിലേക്ക് പോകും."
Read Here
- ഷാരൂഖിന്റ മകൻ അബ്രാമിനെ ഉമ്മ വെച്ച് ദീപിക; ഇത് ജവാനിലെ സീനല്ലേ എന്ന് ആരാധകർ
- ബോളിവുഡിലെ നെപ്പോട്ടിസം തുടക്കത്തിൽ എന്നെയും ബുദ്ധിമുട്ടിച്ചിരുന്നു: ദീപിക പദുകോൺ
- കൊണ്ട് പിടിച്ച പ്രേമമായിരുന്നു അപ്പോള്‍, ഇഷ്ടിക വീണതും ഷോട്ട് കട്ടായതും ഒന്നും അറിഞ്ഞില്ലെന്ന് രണ്‍വീര്‍-ദീപിക
- വിഷാദത്തിൽ നിന്ന് എന്നെ വീണ്ടെടുത്തത് രൺവീർ: ദീപിക പദുകോൺ
- ഒരു ത്രികോണ പ്രണയകഥ വന്നാൽ ദീപികയുടെ രണ്ടാമത്തെ നായകനായി ആരു വേണം?; രൺബീർ മതിയെന്ന് രൺവീർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.