scorecardresearch

ഷാരൂഖിന്റ മകൻ അബ്രാമിനെ ഉമ്മ വെച്ച് ദീപിക; ഇത് ജവാനിലെ സീനല്ലേ എന്ന് ആരാധകർ

ദീപികയും ഷാരൂഖിന്റെ മകൻ അബ്രാമും ഒന്നിച്ചുള്ള വീഡിയോ ജവാൻ സിനിമയിലെ രംഗമാണ് ഓർമിപ്പിക്കുന്നത്

ദീപികയും ഷാരൂഖിന്റെ മകൻ അബ്രാമും ഒന്നിച്ചുള്ള വീഡിയോ ജവാൻ സിനിമയിലെ രംഗമാണ് ഓർമിപ്പിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Deepika Abraam iccwc23

അബ്രാമിനെ ചുംബിക്കുന്ന ദീപിക പദുകോൺ

ലോകകപ്പ് വേദിയിൽ വച്ച് ഷാരൂഖ് ഖാന്റെ ഇളയ മകൻ അബ്രാമിനെ കണ്ടപ്പോഴുള്ള ദീപികയുടെ സ്നേഹപ്രകടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അബ്രാമിനെ കണ്ടയുടൻ ആലിംഗനം ചെയ്ത് കവിളിൽ ഉമ്മ വയ്ക്കുന്ന ദീപികയുടെ ദൃശ്യങ്ങൾ, ജവാനിലെ ദൃശ്യങ്ങളോടു സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

Advertisment

ഷാരൂഖും ദീപികയും ഒന്നിച്ചഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജവാൻ, ചിത്രത്തിൻ നായികയായ ദീപിക മകനെ ഉമ്മ വയ്ക്കുന്ന രംഗങ്ങൾ ചിത്രം കണ്ട പ്രേക്ഷകരുടെ ഹൃദയം കവരുന്നതായിരുന്നു. 

ദീപിക ജവാനിൽ മകനെ ഉമ്മ വയ്ക്കുന്ന ദൃശ്യങ്ങൾക്കൊപ്പം ലോകകപ്പ് വേദിയിലെ ദൃശ്യങ്ങളും എഡിറ്റുചെയ്ത്  പ്രചരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. 

Advertisment

'ദീപികയ്ക്കും അബ്രാമിനും ഇടയിലുള്ള ആരാരിരാരോ മൊമന്റ്' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. 

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിൽ കാണാനായി നടൻ രൺവീർ സിംഗ്, സഹോദരി അനീഷ, അച്ഛൻ പ്രകാശ് പദുക്കോൺ എന്നിവർക്കൊപ്പമാണ് ദീപിക പങ്കെടുത്തത്. ഭാര്യ ഗൗരി, മകൻ ആര്യൻ, മകൾ സുഹാന, ഇളയ മകൻ അബ്രാം എന്നിവരോടൊപ്പമായിരുന്നു ഷാരൂഖ് എത്തിയത്.

ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ പത്താന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ റിലീസായാണ് ജവാൻ എത്തിയത്. രണ്ടു ചിത്രങ്ങളും 1000 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് വൻവിജയം നേടിയിരുന്നു.  ഷാരൂഖിന്റെ അടുത്ത ചിത്രമായ ഡങ്കിയും റിലീസിന് ഒരുങ്ങുകയാണ്.

Read More Entertainment News Here

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: