scorecardresearch

ഭക്ഷണം ഉപേക്ഷിച്ചുപേക്ഷിച്ച് രുചിയെല്ലാം പോയെന്ന് മമ്മൂക്ക പറഞ്ഞു: രഞ്ജി പണിക്കർ

ഇഷ്ടപ്പെട്ട ഭക്ഷണം ലോകത്തിന്റെ ഏതു കോണിൽ നിന്നും കഴിക്കാനുള്ള സ്ഥിതിയുള്ള ആളാണ് മമ്മൂക്ക. എന്നിട്ടും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടിവരുന്നു

ഇഷ്ടപ്പെട്ട ഭക്ഷണം ലോകത്തിന്റെ ഏതു കോണിൽ നിന്നും കഴിക്കാനുള്ള സ്ഥിതിയുള്ള ആളാണ് മമ്മൂക്ക. എന്നിട്ടും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടിവരുന്നു

author-image
Entertainment Desk
New Update
Mammootty  | Ranji Panicker

എല്ലാവരും മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന് പറയും. അദ്ദേഹത്തിന് അതൊരു ബാധ്യതയാണ്

സൗന്ദര്യത്തെയും ശരീര സംരക്ഷണത്തെയും കുറിച്ച് സംസാരിക്കുമ്പോൾ മലയാളിയുടെ  മനസിൽ ആദ്യം തെളിയുന്ന മുഖങ്ങളിലൊന്ന് മമ്മൂട്ടിയുടേതാവും. തന്റെ 72-ാം വയസിലും താരം ശരീര സംരക്ഷണത്തിൽ എടുക്കുന്ന കരുതലുകൾ തന്നെയാണ് അതിനു കാരണം. മമ്മൂട്ടി വർഷങ്ങളായി പരിപാലിച്ചുവരുന്ന ഭക്ഷണക്രമങ്ങളും നിയന്ത്രണങ്ങളും എന്നും മലയാളി അത്ഭുതത്തോടെയും ആദരവോടെയുമാണ് നോക്കി കാണുന്നത്. 

Advertisment

സിനിമയ്ക്കു വേണ്ടിയും തന്റെ ശരീരം നല്ല രീതിയിൽ പരിപാലിച്ചുകൊണ്ടുപോവാനും മമ്മൂട്ടി എടുക്കുന്ന പ്രയത്നങ്ങളെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

'രൗദ്രം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് രഞ്ജി പണിക്കർ. "ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിൽ താൻ മമ്മുക്കയ്ക്ക് ഒപ്പമാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. അദ്ദേഹം വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം ഒപ്പമുള്ളവർക്കും നൽകും, എന്നാൽ ഭക്ഷണം കഴിക്കുന്ന മമ്മൂക്ക ഭക്ഷണത്തോട് ഒട്ടും താൽപര്യം കാണിക്കുന്നില്ല, ഇതു കണ്ട ഞാൻ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ രുചിയെല്ലാം നഷ്ടപ്പെട്ടുപോയെന്നാണ് അദ്ദേഹം പറഞ്ഞത്," രഞ്ജി പണിക്കർ ഓർക്കുന്നു.

"അസുഖം എന്തെങ്കിലുമുണ്ടോ എന്ന് മമ്മുക്കയോട് ചോദിച്ചപ്പോൾ, ഭക്ഷണം വർജിച്ച് തനിക്ക് രുചിയെല്ലാം നഷ്ടപ്പെട്ടു എന്നാണ് അദ്ദേഹം മറുപടിപറഞ്ഞത്. ഇഷ്ടപ്പെട്ട ഭക്ഷണം ലോകത്തിന്റെ ഏതു കോണിൽ നിന്നും കഴിക്കാനുള്ള സ്ഥിതിയുള്ള ആളാണ് മമ്മൂക്ക. എന്നിട്ടും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടിവരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പേടിയാണ്. എല്ലാവരും മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന് പറയും. അദ്ദേഹത്തിന് അതൊരു ബാധ്യതയാണ്. അത് കാത്തു സൂക്ഷിക്കാൻ വർഷങ്ങളായി അദ്ദേഹം കഷ്ടപ്പെടുകയാണ്," രഞ്ജി പണിക്കർ പറഞ്ഞു. 

Advertisment

"നമുക്കു ജീവിതത്തിൽ ലഭിക്കുന്ന എല്ലാ വിജയങ്ങൾക്കും നമ്മൾ വലിയ നൽകണം," വൺ ഇന്ത്യ മലയാളത്തിനു നൽകിയ അഭിമുഖത്തിൽ രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.

Read More Entertainment News Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: