പച്ചപ്പ് നിറഞ്ഞ വീടാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ ബോളിവുഡ് സെലിബ്രിറ്റി ദമ്പതികളായ അക്ഷയ് കുമാർ-ട്വിങ്കിൾ ഖന്ന ദമ്പതികളുടെ വീട് ഒരിക്കലെങ്കിലും ഒന്നു കാണേണ്ടതാണ്. വീടിനു ചുറ്റും മരങ്ങളും ചെടികളും കൊണ്ട് നിറഞ്ഞ അക്ഷയ്‌യുടെ മുംബൈയിലെ വീടിനെ പച്ച പറുദീസ എന്നു വേണമെങ്കിൽ വിളിക്കാം.

Read Also: കടൽക്കാഴ്ചകളിലേക്ക് തുറക്കുന്ന ജനലുകളുമായി ശിൽപ്പ ഷെട്ടിയുടെ ആഢംബര വീട്; ചിത്രങ്ങൾ

ജുഹുവിലെ കടൽ തീരത്തിന് അഭിമുഖമായിട്ടാണ് താരത്തിന്റെ വീട്. ”കടലിനു സമീപത്തായി വസിക്കുകയെന്നത് മനോഹരമാണ്. വീടിന്റെ മുകൾനിലയിരുന്ന് സൂര്യാസ്തമയം കാണുന്നത് സന്തോഷകരമാണ്,” വോഗിനു നൽകിയ അഭിമുഖത്തിൽ ട്വിങ്കിൾ പറഞ്ഞതാണിത്. എഴുത്തുകാരി കൂടിയായ ട്വിങ്കിളിന് പുസ്തകങ്ങൾ വായിക്കാനും, എഴുതാനും, മകൾക്കൊപ്പം സമയം ചെലവിടാനും, എല്ലാ ദിവസവും സൂര്യാസ്തമയം കാണാനുമാണ് ഇഷ്ടം.

തന്റെ സ്വപ്‌ന സൗധത്തിന്റെ ചില ചിത്രങ്ങൾ ട്വിങ്കിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം നിലയിൽ ലിവിങ് ഏരിയ, അടുക്കള, ഡൈനിങ് ഏരിയ എന്നിവയാണ്. രണ്ടാം നില കിടപ്പുമുറികൾക്കും ട്വിങ്കിളിന്റെ എഴുത്തും വായനയ്ക്കും വേണ്ടിയുള്ളതാണ്.

വീടിനു പുറം മാത്രമല്ല അകവും പച്ചപ്പിനാൽ നിറഞ്ഞിരിക്കുന്നു. വായനയും എഴുത്തും ഇഷ്ടപ്പെടുന്ന ട്വിങ്കിളിന് വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്. ട്വിങ്കിൽ പങ്കുവച്ച ചിത്രത്തിൽ ഇതും കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook