/indian-express-malayalam/media/media_files/JfpdXb8s0L1TVDv4KhTE.jpg)
Deepika Padukone Ranveer Singh recall filming kissing scene from Ramleela
രണ്‍വീര്‍ സിംഗ്-ദീപിക പദുകോണ്‍ എന്നിവര്‍ ആദ്യമായി സ്ക്രീനില്‍ ഒന്നിച്ച ചിത്രമായിരുന്നു സഞ്ജയ് ലീല ഭന്‍സാലി സംവിധാനം ചെയ്ത 'രാംലീല.' ടൈറ്റില്‍ കഥാപാത്രങ്ങളായി ഇവര്‍ എത്തിയ ചിത്രം പറഞ്ഞത് ഒരു പ്രണയ കഥയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ രണ്‍വീറും ദീപികയും പ്രണയത്തിലാവുകയും തുടര്‍ന്ന് 2018ല്‍ വിവാഹിതരാവുകയും ചെയ്തു.
എങ്ങനെ പ്രണയം തുടങ്ങിയതും എന്നും 'രാംലീല'യിലെ പ്രണയ രംഗങ്ങള്‍ അവര്‍ക്ക് എന്ത് കൊണ്ട് സ്പെഷ്യല്‍ ആണ് എന്നുമൊക്കെ ഇരുവരും അടുത്തിടെ കരണ്‍ ജോഹറിന്റെ 'കോഫീ വിത്ത് കരണ്‍' പരിപാടിയില്‍ തുറന്നു പറഞ്ഞു. സഞ്ജയ് ലീല ഭന്‍സാലിയുടെ വീട്ടില്‍ വച്ച് ദീപികയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ തനിക്ക് പ്രണയം തോന്നി എന്ന് വെളിപ്പെടുത്തിയ രണ്‍വീര്‍ 'രാംലീല'യിലെ പ്രണയ രംഗങ്ങള്‍ ഒറിജിനല്‍ ആണ് എന്നും കൂട്ടിച്ചേര്‍ത്തു.
'അതിലെ 'അംഗ് ലഗാ ദേരേ' എന്ന ഗാനത്തില്‍ ഒരു നീണ്ട ചുംബനമുണ്ട്. അതിന്റെ അവസാനം ഞങ്ങള്‍ നില്‍ക്കുന്നതിനടുത്തെ ജനാലയുടെ കണ്ണാടിയില്‍ ഒരു ഇഷ്ടിക വന്നു വീഴുന്നതും ജനാല പൊട്ടുന്നതുമാണ് രംഗം. ഞങ്ങള്‍ കൊണ്ട് പിടിച്ച പ്രണയത്തിലാണ്. ഷോട്ട് തുടങ്ങി, ഞങ്ങള്‍ ചുംബിച്ചും തുടങ്ങി. പക്ഷേ ഇഷ്ടിക വീണിട്ടും ഷോട്ട് കട്ടായിട്ടും അത് നിര്‍ത്തിയില്ല. കാരണം ഞങ്ങള്‍ അത് അറിഞ്ഞില്ല, സ്വയം മറന്നു പോയി,' രണ്‍വീര്‍ സിംഗ് പറഞ്ഞു.
Deepika Padukone and Ranveer Singh in Ramleela Song
Read Here
- വിഷാദത്തിൽ നിന്ന് എന്നെ വീണ്ടെടുത്തത് രൺവീർ: ദീപിക പദുകോൺ
- അടുത്ത ആയിരം കോടി പടമോ? ടൈഗറിനൊപ്പം വീണ്ടും സ്ക്രീനിലെത്തി പത്താൻ
- അനുഷ്ക വീണ്ടും ഗർഭിണിയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.