/indian-express-malayalam/media/media_files/116h4O5k7Is4oThSxdlZ.jpg)
ഫൊട്ടോ: എക്സ്/ Aahil
സൽമാൻ ഖാൻ നായകനാകുന്ന 'ടൈഗർ 3' ദീപാവലി റിലീസായി ഞായറാഴ്ചയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ അണിയിച്ചൊരുക്കിയ സ്പൈ യൂണിവേഴ്സിൽ നിന്നുമെത്തുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ആയിരം കോടിക്ക് മേൽ കളക്ഷൻ നേടിയ പത്താന്റെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററിലെത്തുന്ന സൽമാൻ ഖാൻ ചിത്രത്തിൽ, ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഒരു ആക്ഷൻ സീക്വൻസിലാണ് ടൈഗറിനെ സഹായിക്കാനായി പത്താൻ വീണ്ടും പറന്നിറങ്ങുന്നത്. പത്താനിൽ നായകനായ ഷാരൂഖിന്റെ കഥാപാത്രത്തെ രക്ഷപ്പെടുത്താൻ ടൈഗറായി സൽമാൻ സ്ക്രീനിലെത്തുന്നുണ്ട്. ഇന്റർവെല്ലിന് തൊട്ടുശേഷമായിരുന്നു ഈ സീനുകൾ. ഇതിനെ കവച്ചുവെക്കുന്ന ആക്ഷൻ സീക്വൻസാണ് ടൈഗർ 3യിലേത് എന്നാണ് സൂചന.
ഷാരൂഖിന്റെ എൻട്രിയിൽ തിയേററുകൾ പൂരപ്പറമ്പാകുന്നതും കയ്യടികളും കൂക്കിവിളികളും ഉയരുന്നതും, ആരാധകർ പങ്കുവച്ച വീഡിയോകളിൽ നിന്നും വ്യക്തമാണ്. ബോറടിപ്പിക്കാത്ത തിരക്കഥയും ആക്ഷൻ രംഗങ്ങളും നിരവധി ട്വിസ്റ്റുകളുമൊക്കെയായി കഥ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇമ്രാൻ ഹാഷ്മിയാണ് പ്രധാന വില്ലനായി ടൈഗറിന് വെല്ലുവിളി ഉയർത്തുന്നത്.
#OneWordReview...#Tiger3: SMASH-HIT.
— taran adarsh (@taran_adarsh) November 12, 2023
Rating: ⭐️⭐️⭐️⭐️
The roar is back… #Tiger3 is the biggest dhamaka you can expect this #Diwali… Excellent second half, solid action pieces, superb cameos and of course, a ferocious #SalmanKhan. #Tiger3Review
2023 marks the comeback of… pic.twitter.com/SfH4NoKUGG
മികച്ച റിവ്യൂസാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരടക്കം ചിത്രത്തിന് നൽകിവരുന്നത്. പത്താൻ, ജവാൻ, ഗദ്ദർ 2 എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാവുന്ന ചിത്രമാണിതെന്നാണ് തരൺ ആദർശ് നൽകുന്ന റിവ്യൂ. 2023ലെ വാണിജ്യ വിജയം നേടുന്ന മറ്റൊരു ചിത്രമായി ഇത് മാറുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.