/indian-express-malayalam/media/media_files/zQWADZ3Lwt2QoOmnnuiX.jpg)
സൂര്യയും കാർത്തിയും
തമിഴകത്ത് തിളങ്ങി നിൽക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാർത്തിയും. സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് സൂര്യ കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മക്കളാണ് സൂര്യയും കാർത്തിയും.
അനിയൻ കാർത്തിയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആളുകൾക്ക് തന്നേക്കാൾ ഇഷ്ടം കാർത്തിയെ ആണെന്നു കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാർത്തിയുടെ വളർച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു.
"കാർത്തി അഭിനയിക്കാൻ തുടങ്ങിയതിൽ പിന്നെ ആളുകൾ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാൾ ഞങ്ങൾക്കിഷ്ടം കാർത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയർപോർട്ടുകളിലും എല്ലാം ആളുകൾ എന്റെ അടുത്ത് വന്ന് കാർത്തിയെ അണ് കൂടുതൽ ഇഷ്ടം എന്നു പറയുമ്പോൾ ചെറിയ അസൂയ തോന്നും. കാർത്തിക്ക് വേണമെങ്കിൽ ഇപ്പോൾ തന്നെ 50 സിനിമകളെങ്കിലും ചെയ്യാമായിരുന്നു, എന്നാൽ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാർത്തി നൽകി. അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ കാർത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്. പരുത്തിവീരൻ, നാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങൾ കാർത്തി എങ്ങനെ ചെയ്തെന്നാണ് എന്റെ അത്ഭുതം. ഞങ്ങളുടെ റൂട്ട് വേറെയാണ്", സൂര്യ പറഞ്ഞു.
കാർത്തി നായകനായെത്തുന്ന 25-ാം ചിത്രത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സൂര്യ. കാർത്തിയുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് കൂടിയാണ് 'ജപ്പാൻ' എന്ന് പേരിട്ടിരിക്കുന്ന രാജുമുരുഗൻ ചിത്രം. നവംബര്‍ 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
2007-ൽ മികച്ച വിജയം നേടിയ 'പരുത്തിവീരൻ' എന്ന ചിത്രത്തിലൂടെയായിരുന്നു കാർത്തിയുടെ അരങ്ങേറ്റം. 'ആയിരത്തിൽ ഒരുവൻ', 'പൈയ്യ', 'നാൻ മഹാൻ അല്ല', 'സിരുതെയ്', കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാർത്തി. വ്യത്യസ്തവും സ്ഥിരം തമിഴ് സിനിമാ രീതികളിൽ നിന്ന് അൽപം മാറി ചിന്തിക്കുന്നതുമായ ചിത്രങ്ങൾ കാർത്തിയുടെ കരിയറിൽ കാണം. അത് തന്നെയാണ് കാർത്തി എന്ന അഭിനേതാവിന്റെ വളർച്ചക്കും കാരണം.
Check out More Entertainment Stories Here
- ലോകേഷും നെൽസനുമൊക്കെ പിൻഗാമികൾ മാത്രം; തമിഴകത്തെ വയലൻസ് പോസ്റ്റർ ബോയ് പട്ടം എക്കാലവും ഉലകനായകനു സ്വന്തം
- എങ്ങനെ സിനിമയ്ക്കു പേരിട്ടിരുന്ന ആളാ...; 'തഗ്ഗ് ലൈഫിനെ'ച്ചൊല്ലി ആരാധകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത
- പ്രണയിനിയ്ക്ക് ഒപ്പം വേദിയിലെത്തി ഷൈൻ; ചിത്രങ്ങൾ വൈറൽ
- ഇനി ആഘോഷങ്ങളുടെ പൂക്കാലം; പ്രീ വെഡ്ഡിംഗ് ചിത്രങ്ങളുമായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ
- കേക്കിലാണ് കുഞ്ഞു റാഹയുടെ നോട്ടം; മകളുടെ ജന്മദിനാഘോഷ ചിത്രങ്ങളുമായി ആലിയ ഭട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.