scorecardresearch

ഇനി ആഘോഷങ്ങളുടെ പൂക്കാലം; പ്രീ വെഡ്ഡിംഗ് ചിത്രങ്ങളുമായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ

"ഇറായുടെ വരന്റെ ഓമനപേര് പോപെയെ എന്നാണ്, പരിശീലകനാണ്, സ്നേഹനിധിയായ പയ്യനാണ്. ഇറ വിഷാദത്തോട് മല്ലടിക്കുമ്പോൾ അവൻ കൂടെയുണ്ടായിരുന്നു," മരുമകനെ പരിചയപ്പെടുത്തി ആമിർ ഖാൻ പറഞ്ഞതിങ്ങനെ

"ഇറായുടെ വരന്റെ ഓമനപേര് പോപെയെ എന്നാണ്, പരിശീലകനാണ്, സ്നേഹനിധിയായ പയ്യനാണ്. ഇറ വിഷാദത്തോട് മല്ലടിക്കുമ്പോൾ അവൻ കൂടെയുണ്ടായിരുന്നു," മരുമകനെ പരിചയപ്പെടുത്തി ആമിർ ഖാൻ പറഞ്ഞതിങ്ങനെ

author-image
Entertainment Desk
New Update
Ira Khan Wedding | Aamir Khan

കേൽവൻ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളുമായി ഇറാ ഖാൻ

ആമിർ ഖാന്റെയും റീന ദത്തയുടെയും മകൾ ഇറാ ഖാനും നൂപുർ ശിഖരെയും തമ്മിലുള്ള  വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് ഇരുവരുടെയും കുടുംബം. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.  പ്രീ വെഡ്ഡിംഗ് ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ഇറാ ഖാൻ ഇപ്പോൾ. 
 
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇറാ ഖാൻ. മെന്റൽ ഹെൽത്ത്  ആക്ടിവിസ്റ്റായ ഇറയുടെയും നുപുർ ശിഖാരെയുടേയും വിവാഹം ജനുവരിയിൽ ആയിരിക്കും. മഹാരാഷ്ട്രയിലെ പരമ്പരാഗത ചടങ്ങായ കേൽവൻ ആഘോഷങ്ങളും ഇരുവരും നടത്തി. അതിനുശേഷം ഇറയ്ക്കും നൂപുറിനും മറ്റൊരു ചടങ്ങു കൂടിയുണ്ടായിരുന്നു, കുടുംബത്തിലെ സ്ത്രീകളെല്ലാവരും കൂടി പൂക്കൾ കൊണ്ടുള്ള ആഭരണങ്ങൾ ഇറയെ അണിയിക്കുന്നത് കാണാം .

Advertisment

കുറച്ച് ദിവസം മുമ്പ് ഇറയുടെ അമ്മ റീന ദത്തയും ആത്മാർത്ഥ സുഹൃത്ത് മിതാലിയ പാൽകറും കേൽവൻ ചടങ്ങ് ആഘോഷിയ്ക്കാൻ ഒരുമിച്ച് എത്തിയിരുന്നു. ഇരുവരും ചേർന്ന് മഹാരാഷ്ട്രൻ സാരിയും നാതും അണിയിച്ച് ഇറയെ ഒരുക്കി. ഇറ പങ്കു വച്ച ചിത്രങ്ങളിൽ ചുവന്ന കോട്ടൻ സാരിയും പൂക്കൾ കൊണ്ടുള്ള ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. നൂപുറിന് ഒപ്പമുള്ള ചില ചിത്രങ്ങളും ഇറ പങ്കു വച്ചിട്ടുണ്ട് . 

Aamir Khan Daughter | Ira Khan Pre wedding PhotosAamir Khan Daughter | Ira Khan Pre wedding Photos

Aamir Khan Daughter | Ira Khan Pre wedding Photos

Aamir Khan Daughter | Ira Khan Pre wedding Photos

പുതുവർഷത്തിന്റെ ആരംഭത്തോടെ മകളുടെ വിവാഹമുണ്ടാകുമെന്ന് ന്യൂസ്18-യ്ക്ക് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞിരുന്നു. വിവാഹ തിയതി വെളിപ്പെടുത്തിയതിന് ശേഷം തന്റെ ഭാവി മരുമകനെ പ്രശംസിച്ചു കൊണ്ട് ആമിർ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. "ഇറ വിവാഹിതയാവുന്നത് ജനുവരി 3ന് ആണ്, വരന്റെ ഓമനപേര് പോപെയെ എന്നാണ് - ഒരു പരിശീലകനാണ്, പോപെയെ പോലെ ശക്തിയുള്ള കൈകളുണ്ട്. പക്ഷേ പേര് നൂപുർ എന്നാണ്, സ്നേഹനിധിയായ ഒരു പയ്യനാണ്. ഇറ വിഷാദത്തോട് മല്ലടിക്കുമ്പോൾ അവൻ കൂടെയുണ്ടായിരുന്നു. അവൾക്കൊപ്പം നിൽക്കുകയും അവൾക്ക് വൈകാരികമായി ശക്തി നൽകുകയും ചെയ്യ്ത ഒരാളാണ് നൂപുർ  അവർ സന്തോഷത്തോടെ ഒരുമിച്ചായിരിക്കുന്നതിൽ ഞാനും സന്തോഷവാനാണ്. അവർ പരസ്പരം ബന്ധപ്പെട്ടിരിക്കയും താങ്ങാവുകയും തണലാവുകയും ചെയ്യും."

Check out More Entertainment Stories Here 

Advertisment
Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: