scorecardresearch

എങ്ങനെ സിനിമയ്ക്കു പേരിട്ടിരുന്ന ആളാ...; 'തഗ്ഗ് ലൈഫിനെ'ച്ചൊല്ലി ആരാധകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

മണിരത്നം ചിത്രത്തിനു പേര് തഗ്ഗ് ലൈഫോ? പുതിയ ചിത്രത്തിന്റെ പേരിനെ മണിരത്നവുമായി കൂട്ടി വായിക്കാൻ പോലും പറ്റുന്നില്ല, പേരു മാറ്റാമോ എന്നാണ് ആരാധകർ സംവിധായകനോട് ചോദിക്കുന്നത്

മണിരത്നം ചിത്രത്തിനു പേര് തഗ്ഗ് ലൈഫോ? പുതിയ ചിത്രത്തിന്റെ പേരിനെ മണിരത്നവുമായി കൂട്ടി വായിക്കാൻ പോലും പറ്റുന്നില്ല, പേരു മാറ്റാമോ എന്നാണ് ആരാധകർ സംവിധായകനോട് ചോദിക്കുന്നത്

author-image
Entertainment Desk
New Update
Thug Life Movie | Mani Ratnam

35 വർഷങ്ങൾക്കു ശേഷമാണ് കമൽ ഹാസനും മണിരത്നവും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്

കാവ്യാത്മക തുളുമ്പുന്നതും കഥ പറയുന്നതും അർത്ഥവത്തായതുമായ പേരുകൾ സിനിമകൾക്കായി തിരഞ്ഞെടുക്കുന്ന സംവിധായകരിൽ ഒരാളാണ് മണി രത്നം. ലളിതസുന്ദരമായ ആ പേരുകളിൽ പോലും ഒരു മണിരത്നം ടച്ചുണ്ടെന്ന് വേണമെങ്കിൽ പറയാം. 

Advertisment

പേരിലെ പരീക്ഷണം മണിരത്നം ആദ്യം നടത്തുന്നത് സ്വന്തം പേരിൽ തന്നെയാണ്. ഗോപാൽ രത്നം സുബ്രഹ്മണ്യം എന്ന പേരിനെ മണിരത്നം എന്നാക്കി പരിഷ്കരിച്ചു. വിജയത്തിന്റെ രത്നതിളക്കത്തോടെ നാലു പതിറ്റാണ്ടായി ഇന്ത്യൻ സിനിമയുടെ അഭിമാനമായി നിലകൊള്ളുകയാണ് മണിരത്നം.

നിരന്തരം സ്വയം പുതുക്കികൊണ്ടാണ് മണിരത്നം തന്റെ ചലച്ചിത്ര പ്രപഞ്ചം പടുത്തുയർത്തിയതെന്നു പറയണം. നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യൻ സിനിമയിൽ അജയ്യനായി തുടരാൻ മണിരത്നത്തെ സഹായിക്കുന്നത് ആ സ്വയം നവീകരണം തന്നെയാണ്. 35 വർഷങ്ങൾക്കു ശേഷം കമൽഹാസനുമൊന്നിച്ചുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മണിരത്നം ഇപ്പോൾ. തിങ്കളാഴ്ച ചിത്രത്തിന്റെ ടൈറ്റിലും പ്രഖ്യാപിക്കപ്പെട്ടു, തഗ്ഗ് ലൈഫ്. 

മണിരത്നം ചിത്രത്തിനു പേര് തഗ്ഗ് ലൈഫോ? എന്ന് പേരു കേട്ട ആരുമൊന്നു ശങ്കിച്ചുപോവും. കാരണം  തമിഴ് തനിമയും കാവ്യാത്മകയുമൊക്കെ ഇടകലർന്ന പേരുകൾ ചിത്രത്തിനു നൽകി കൊണ്ടിരുന്ന ആൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ ന്യൂ ജനറേഷന്റെ ആപ്ത വാക്യങ്ങളിലൊന്നായ തഗ്ഗ് ലൈഫ് എന്ന പ്രയോഗത്തെ തന്റെ ചിത്രത്തിന്റെ പേരായി പ്രഖ്യപിക്കുമ്പോൾ മണിരത്നത്തിന് ഇതെന്തുപറ്റി എന്നു ആരും ശങ്കിച്ചുപോവുന്നത് സ്വാഭാവികം. അതുകൊണ്ടു തന്നെ ഈ പേരിനെ മണിരത്നവുമായി കൂട്ടി വായിക്കാൻ പോലും ആരാധകർക്ക് ബുദ്ധിമുട്ടാകുന്നു. ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു താഴെ വരുന്ന കമന്റുകൾ ഇത്തരത്തിലാണ്.

Advertisment

Thug Life Movie | Mani RatnamThug Life Movie | Mani Ratnam

Thug Life Movie | Mani Ratnam

Thug Life Movie | Mani RatnamThug Life Movie | Mani Ratnam

ഇങ്ങനെ ആളുകൾ ആലോചിച്ചു പോവുന്നത് സ്വാഭാവികമാണ്.  മണിരത്നത്തിന്റെ മുൻപുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ ഇതു കൂടുതൽ വ്യക്തമാവും,  പകല്‍ നിലവ്, ഇദയക്കോവില്‍, മൗന രാഗം,  നായകന്‍, അഗ്നിനക്ഷത്രം, ഗീതാഞ്ജലി, അഞ്ജലി, ദളപതി, റോജ, തിരുടാ തിരുടാ,  ഇരുവർ, കന്നത്തില്‍ മുത്തമിട്ടാള്‍, അലൈപായുതെ, ആയ്ത എഴുത്ത്, ഗുരു, രാവണൻ, കടൽ, കാട്ര് വെളിയിടൈ, ചെക്ക ചിവന്ത വാനം, പൊന്നിയിൻ സെൽവൻ.... ഈ ലളിതസുന്ദരമായ പേരുകൾക്കൊടുവിൽ മണിരത്നത്തിന്റെ പെട്ടെന്നുള്ള വേറിട്ട നടത്തമാണ് ഇതിനു കാരണം. 

എന്നാൽ സ്വയം നവീകരിക്കുന്ന മണിരത്നം, ഭൂതകാലകുളിരിൽ നിന്നല്ല, സമകാലികമായ ജീവിതപരിസരങ്ങൾക്കൊപ്പം ചലിച്ചുകൊണ്ടാണ് തന്റെ സിനിമായാത്ര തുടരുന്നതെന്നു കൂടിയാണ് ഈ ടൈറ്റിൽ അർത്ഥമാക്കുന്നത്.  ഇതാദ്യമായല്ല, പുതിയ കാലത്തെ തന്റെ സിനിമാപേരുകളിലേക്ക് മണിരത്നം ചേർത്തു പിടിക്കുന്നത്. ദുൽഖർ സൽമാൻ, നിത്യ മേനൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പുതിയ കാലത്തിന്റെ പ്രണയകഥ പറഞ്ഞ ചിത്രത്തിന് ഓ കെ കണ്മണി എന്നായിരുന്നു സംവിധായകൻ പേരു നൽകിയത്. 

Check out More Entertainment Stories Here 

Kamal Haasan Mani Ratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: