scorecardresearch

'യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ചാക്കോച്ചനോട് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ഇന്ന് 47 വയസ്സു തികയുന്നു. കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് മഞ്ജു വാര്യർ ഷെയർ ചെയ്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്

മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ഇന്ന് 47 വയസ്സു തികയുന്നു. കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് മഞ്ജു വാര്യർ ഷെയർ ചെയ്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Kunchacko Boban | Manju Warrier | Kunchacko Boban Birthday

Wishing Kunchacko Boban a Happy Birthday with Love and Friendship, Manju Warrier Style

മലയാള സിനിമയിലെ അഭിനേതാക്കൾ തമ്മിലുള്ള സൗഹൃദം ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുണ്ട്. അത്തരത്തിൽ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. ഈ സൗഹൃദക്കൂട്ടിലെ മറ്റൊരാൾ രമേഷ് പിഷാരടിയാണ്.  മൂന്നു പേരും ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisment

ചാക്കോച്ചന്റെ 47-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ  ചാക്കോച്ചനു ആശംസകൾ നേർന്നുകൊണ്ട് മഞ്ജു വാര്യർ ഷെയർ ചെയ്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

Manju Warrier  | Kunchacko BobanManju Warrier | Kunchacko Boban

"ഏറ്റവും സ്വീറ്റസ്റ്റ് സോളിന് ജന്മദിനാശംസകൾ! നിങ്ങളുടെ വഴിയിൽ വരുന്ന എല്ലാ നല്ല കാര്യങ്ങളും നിങ്ങൾ അർഹിക്കുന്നു! ലവ് യു ചാക്കോച്ചാ," എന്നാണ് മഞ്ജു കുറിക്കുന്നത്

Advertisment

Manju Warrier | Kunchacko Boban

യാത്രകൾക്കിടയിൽ പകർത്തിയ ചിത്രങ്ങളും കൂട്ടത്തിൽ കാണാം.

Manju Warrier | Kunchacko Boban

ചാക്കോച്ചനൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ കോർത്തിണക്കി ഒരു കൊളാഷ് തന്നെ മഞ്ജു ഒരുക്കിയിരിക്കുന്നു.

Manju Warrier | Kunchacko Boban

ചിത്രങ്ങളിൽ ചാക്കോച്ചൻ്റെ പങ്കാളി പ്രിയയേയും മകൻ ഇസഹാഖിനെയും കാണാം.

Manju Warrier | Kunchacko Boban

‘യെ ദോസ്തി… ഹം നഹീ തോഡേങ്കെ തോഡേങ്കെ ദം മഗര്‍ തേരാ സാത്ത് നാ ഛോഡേങ്കേ…” എന്ന അഗാധ സൗഹൃദത്തിന്റെ കഥ പറയുന്ന ഷോലെയിലെ പ്രശസ്തമായ ഗാനമാണ് കൊളാഷ് വീഡിയോയ്ക്ക് പശ്ചാത്തലമാവുന്നത്.  

Manju Warrier | Kunchacko Boban

"നിങ്ങളെ ഇത്ര സന്തോഷത്തിൽ കാണുന്നത് എന്തൊരു സന്തോഷമാണെന്നോ," എന്നാണ് ആരാധകർ വീഡിയോയിക്ക് കമന്റു ചെയ്യുന്നത്.

Manju Warrier | Kunchacko Boban

നിങ്ങളുടെ സൗഹൃദം എല്ലാ കാലവും ഇങ്ങനെ തിളക്കത്തോടെ നിൽക്കട്ടെ എന്ന് ആശംസിക്കുന്നവരും ഏറെയാണ്. 

പതിനഞ്ചു വർഷങ്ങൾക്കു ശേഷം മഞ്ജു സിനിമാലോകത്തേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് ചിത്രം 'ഹൗ ഓർഡ് ആർയൂ'യിലൂടെയായിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിൽ മഞ്ജുവിന്റെ ഭർത്താവായി വേഷമിട്ടത്. പിന്നീട് 'വേട്ട' എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

ചാക്കോച്ചനും കുടുംബത്തിനും രമേഷ് പിഷാരടിയ്ക്കുമൊപ്പം മഞ്ജു നടത്തിയ  ഇറ്റലി യാത്രയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 

Check out More Entertainment Stories Here 

Birthday Kunchacko Boban Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: