scorecardresearch

പ്രിയയുടെ പിറന്നാൾ ആഘോഷത്തിനെത്തി മഞ്ജുവും പിഷാരടിയും; ചിത്രങ്ങൾ

കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷത്തിനെത്തിയതാണ് താരങ്ങൾ

Ramesh Pisharody, Manju Warrier, Kunchacko Boban
Ramesh Pisharody/ Instagram

മലയാള സിനിമയിലെ അഭിനേതാക്കൾ തമ്മിലുള്ള സൗഹൃദം ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുണ്ട്. അത്തരത്തിൽ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, മഞ്ജു വാര്യർ എന്നിവർ. മൂന്നു പേരും ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷത്തിനെത്തിയ മഞ്ജുവിന്റെയും പിഷാരടിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിഷാരടി തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

“പിറന്നാൾ ആശംസകൾ പ്രിയ കുഞ്ചാക്കോ. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ പിറന്നാളും അടിപൊളിയാവട്ടെ. നിങ്ങളൊരു നല്ല സഹോദരി മാത്രമല്ല, നല്ലൊരു ബോസ് ലേഡി കൂടിയാണ്. ആത്മാർത്ഥയും നേത്യത്വപാടവവും നിറഞ്ഞ മാതൃകയായി സ്വീകരിക്കാൻ പറ്റുന്നൊരാൾ. ഇനി വരുന്ന വർഷം നിങ്ങൾക്കു ഒരുപാട് സന്തോഷം കൊണ്ടുവരട്ടെ” പിഷാരടി കുറിച്ചു. പിഷാരടിയുടെ ഭാര്യ സൗമ്യയെയും കുട്ടികളെയും ചിത്രങ്ങളിൽ കാണാം.

പതിനഞ്ചു വർഷങ്ങൾക്കു ശേഷം മഞ്ജു സിനിമാലോകത്തേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് ചിത്രം ‘ഹൗ ഓർഡ് ആർയൂ’യിലൂടെയായിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിൽ മഞ്ജുവിന്റെ ഭർത്താവായി വേഷമിട്ടത്. പിന്നീട് ‘വേട്ട’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഇവർ മൂന്നു പേരും ഒന്നിച്ചു പോയ ഇറ്റലി യാത്രയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier ramesh pisharody at kunchacko boban wife priyas birthday celebration

Best of Express