scorecardresearch

മാനസികമായി സുഖപ്പെടുത്താനുമുള്ള യാത്രയിലാണ്, ഉടൻ തന്നെ തിരികെ വരും: ഇടവേളയെടുത്ത് അമൃത സുരേഷ്

"സുഖപ്പെടാനും എന്റെ ആന്തരിക യാത്രയെ പുൽകാനും റീചാർജ് ചെയ്യാനുമായി കുറച്ചു സമയമെടുക്കുന്നു.  എന്റെ യാത്രകൾ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്"

"സുഖപ്പെടാനും എന്റെ ആന്തരിക യാത്രയെ പുൽകാനും റീചാർജ് ചെയ്യാനുമായി കുറച്ചു സമയമെടുക്കുന്നു.  എന്റെ യാത്രകൾ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്"

author-image
Entertainment Desk
New Update
Amrutha Suresh | Gopi Sundar

അമൃത സുരേഷ് | Photo : Amrutha Suresh/ Instagram

സമൂഹ മാധ്യമങ്ങളിൽ നിന്നും ഇടവേളയെടുത്ത് അമൃത സുരേഷ്.വേദനകൾ മറക്കാനും എന്നെത്തന്നെ മാനസികമായി സുഖപ്പെടുത്താനുമുള്ള യാത്രയാണ്, ഉടനെ തന്നെ തിരികെ വരുമെന്നും അമൃത കുറിച്ചു.  സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് അമൃത ഇക്കാര്യം ആരാധകരെ അറിയിച്ചത്. യാത്രാവിശേഷങ്ങളും വിസ്മയകരമായ സംഗീതവുമായി താൻ മടങ്ങിവരുമെന്നും അതുവരെ കാത്തിരിക്കണമെന്നും കുറിപ്പിൽ  ആരാധകരോട് അഭ്യർത്ഥിക്കുന്നുമുണ്ട്. 

Advertisment

"പ്രിയപ്പെട്ടവരേ, ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സുഖപ്പെടാനും എന്റെ ആന്തരിക യാത്രയെ പുൽകാനും റീചാർജ് ചെയ്യാനുമായി കുറച്ചു സമയമെടുക്കുന്നു.  എന്റെ യാത്രകൾ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്. സ്വയം പര്യവേക്ഷണം ചെയ്യാനും പ്രതിഫലിപ്പിക്കാനും വളരാനും യാത്രകൾ എന്നെ അനുവദിക്കുന്നു. ഓർക്കുക, ജീവിതം ശോഭയുള്ള നിമിഷങ്ങളാൽ നിറഞ്ഞ ഒരു മനോഹരമായ യാത്രയാണ്, ഞാൻ ഓരോന്നും ആസ്വദിക്കുകയാണ്. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ തയ്യാറായി, ഞാൻ ഉടൻ തന്നെ നിങ്ങളിലേക്ക് മടങ്ങിവരും. അതുവരെ കാത്തിരിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക, ”അമൃത കുറിച്ചു. 


കുറച്ചുനാളുകളായി,  അമൃത സുരേഷും സംഗീത സംവിധാകൻ ഗോപി സുന്ദറും  വേർപിരിഞ്ഞെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതിനു പിന്നാലെയാണ് അഭ്യൂഹങ്ങളും ശക്തമായത്. എന്നാൽ ഗോപി സുന്ദറോ അമൃതയോ  വേർപിരിഞ്ഞ കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

Advertisment

കഴിഞ്ഞ ദിവസം സ്വിറ്റ്സർലാൻഡിൽ നിന്നും ഗോപിസുന്ദർ പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു. പ്രിയ നായർ എന്ന മയോനിയ്ക്ക് ഒപ്പമായിരുന്നു ഗോപി സുന്ദറിന്റെ സ്വിറ്റ്സർലാൻഡ് യാത്ര. ഗോപി സുന്ദറിന്റെ യാത്രാ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുന്നു വ്യക്തമാക്കി കൊണ്ടുള്ള അമൃതയുടെ പോസ്റ്റും വന്നിരിക്കുന്നത്.

Check out More Entertainment Stories Here 

Music Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: