/indian-express-malayalam/media/media_files/y77XBs1cJ52FSSg9RUpc.jpg)
ദുൽഖറിനൊപ്പം സുറുമി, പശ്ചാത്തലത്തിൽ സുറുമിയുടെ ഭാവനയിൽ വിരിഞ്ഞ മമ്മൂട്ടിയുടെ പെയിന്റിംഗ്
വാപ്പച്ചിയും അനിയൻ ദുൽഖറുമൊക്കെ അഭിനയത്തിൽ തിളങ്ങുമ്പോൾ മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ലോകത്ത് നിറയുന്നത് നിറങ്ങളും ചിത്രങ്ങളുമാണ്. വരകളുടെ ലോകമാണ് സുറുമിയുടെ പാഷൻ. ന്യൂഡൽഹിയിലെ ആർട്ട്ഫെസ്റ്റിലും ശ്രദ്ധ നേടുകയാണ് സുറുമിയുടെ ചിത്രങ്ങൾ. 9 ചിത്രങ്ങളാണ് സുറുമിയുടേതായി ആർട്ട്ഫെസ്റ്റിലുള്ളത്. ബാല്യകാല സുഹൃത്തും ചിത്രകാരിയുമായ ദീപ് ശിഖ ഖൈത്താനുമായി ചേർന്നാണ് സുറുമി ന്യൂഡൽഹിയിലെ കോൺസ്റ്റ്യൂഷൻ ക്ലബിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ പങ്കെടുക്കുന്നത്. പ്രദർശനത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സുറുമി വരച്ച ചിത്രങ്ങളിലൊന്ന് വിറ്റു പോയിരുന്നു.
ഒമ്പതാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് സുറുമി നിറങ്ങളുടേയും വരയുടേയും ലോകത്തേയ്ക്ക് എത്തുന്നത്. ഒമ്പതാം ക്ലാസിൽ നിന്ന് തിരിച്ചറിഞ്ഞ തന്റെ ഇഷ്ടത്തിന് പിറകെ പിന്നീട് ലണ്ടനിലേയ്ക്ക് പറക്കുക ആയിരുന്നു സുറുമി. നിറങ്ങളൊത്തിരി ചേർക്കാതെ സുറുമി വരച്ചതിൽ ഏറെയും പ്രകൃതി ചിത്രങ്ങളാണ്. താരപുത്രിയെന്ന പരിവേഷമോ പരിഗണനയോ ഇല്ലാതെ, ഒരു കലാകാരിയായി ശ്രദ്ധ നേടുന്നതിന്റെ ആഹ്ളാദം സുറുമിയിൽ പ്രകടമാണ്. മമ്മൂട്ടിയുടെ മകൾ, ദുൽഖറിന്റെ സഹോദരി എന്നീ വിശേഷണങ്ങൾക്ക് അപ്പുറത്ത് വര കൊണ്ട് സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുക ആണ് സുറുമി.
2021-ൽ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് സുറുമി സമ്മാനിച്ച ചിത്രവും വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു . പ്രകൃതിയെ വരയ്ക്കാൻ അത്രയധികമായി ഇഷ്ടപ്പെടുന്ന സുറുമി താൻ വരച്ച വാപ്പയുടെ ചിത്രത്തിലും പ്രകൃതിയുടെ അടയാളങ്ങൾ ചേർക്കാൻ മറന്നിരുന്നില്ല.
ആർട്ടിസ്റ്റെന്ന ഐഡന്റിറ്റിയിൽ സന്തോഷിയ്ക്കുകയും അഭിമാനിയ്ക്കുകയും ചെയ്യുന്ന സുറുമി ഭർത്താവിനും മക്കൾക്കുമൊപ്പം ബാംഗ്ലൂരിലാണ് താമസിയ്ക്കുന്നത്. മമ്മൂട്ടിയുടെ സുഹൃത്തും പ്രൊഡ്യൂസറുമായ ആന്റോ ജോസഫ് ആണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യ്ത സുറുമിയുടെ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചത്.
Check out More Entertainment Stories Here
- സുറുമിയുടെ വരയിൽ തെളിഞ്ഞ മമ്മൂട്ടി
- ഇതിപ്പോ മമ്മൂക്കയെയും കുഞ്ഞിക്കയേയും കടത്തിവെട്ടുമല്ലോ; സുറുമിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഞാൻ മനപ്പൂർവ്വം ചെയ്തതല്ല; അന്ന് അവന്റെ പിറന്നാൾ എന്ന് ഓർത്തില്ല: മമ്മൂട്ടി
- മോഹൻലാൽ കൈ കൊണ്ട് ഒരു സിനിമാ ഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളിൽ കംപോസ് ചെയ്ത് ചോദിച്ചു, അണ്ണാച്ചി ‘ലയൺ കിങ്’ സിനിമ കണ്ടായിരുന്നോ?
- എല്ലാ കാര്യത്തിലുമെനിക്ക് റോൾ മോഡലായ, ലോകം ആഘോഷിക്കുന്ന എന്റെ ഹീറോ; വൈകാരിക കുറിപ്പുമായി ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us