/indian-express-malayalam/media/media_files/JgvPqnUEraKGLHnGAKde.jpg)
Shobana said she is often referred to as a Tamilian because of her character in Manichitrathazhu
Entertainment News, Shobana: 'ഇന്നീ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം അഭിമാനം, സന്തോഷം,' 'കേരളയീലം വേദിയിലെ തന്‍റെ പ്രസംഗം ശോഭന ആരംഭിച്ചത് ഇങ്ങനെ. തുടര്‍ന്ന്, ശോഭന-സ്റ്റൈല്‍ നര്‍മ്മത്തോടെ പറഞ്ഞു, 'മണിച്ചിത്രത്താഴ് കഴിഞ്ഞതോടെ നിങ്ങള്‍ എല്ലാവരും എന്നെ 'തമിഴത്തി' എന്ന് വിളിക്കുന്ന ഞാന്‍, എന്‍റെ നാട് ട്രിവാന്‍ഡ്രം തന്നെയാണ്.'
തന്‍റെ മലയാളിത്തത്തെ ഊന്നി പറഞ്ഞ ശോഭനയുടെ വാക്കുകള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. നമ്മുടെ സ്കൂള്‍ കോളേജ് കലോത്സവങ്ങളില്‍ കലാപരിപാടികള്‍ നടത്തി വരുന്നു എന്നത് പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാകും എന്ന് പറഞ്ഞ ശോഭന, യുനെസ്കോ അംഗീകരിച്ച രണ്ടായിരം വര്‍ഷം പഴക്കമുള്ള കലാരൂപമായ 'കൂടിയാട്ടം' ഇന്നും കേരളത്തില്‍ നടന്നു വരുന്നത് വലിയ കാര്യമാണ് എന്ന് കൂട്ടിച്ചേര്‍ത്തു.
Read Here: Keraleeyam 2023: മലയാളത്തിന്റെ മഹോത്സവമായി 'കേരളീയം 2023'; താരപ്പകിട്ടിൽ തിളങ്ങി തലസ്ഥാന നഗരി
Shobana Family Background: ശോഭനയുടെ വേരുകള്‍
തിരുവനന്തപുരം സ്വദേശിയായ ചന്ദ്രകുമാറിന്റേയും മലേഷ്യയില്‍ വേരുകളുള്ള ഡോ. ആനന്ദത്തിന്റേയും മകളാണ് ശോഭന. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരനാണ് ശോഭനയുടെ അച്ഛന്‍ ചന്ദ്രകുമാര്‍.
നടി സുകുമാരി ശോഭനയുടെ ബന്ധുവാണ്. നടന്‍ കൃഷ്ണ, ശോഭനയുടെ അമ്മായി ലളിതയുടെ കൊച്ചുമകനാണ്. നടനും നര്‍ത്തകനുമായ വിനീതും ശോഭനയുടെ ബന്ധുവാണ്. ശോഭനയുടെ അമ്മായി പദ്മിനിയുടെ ഭര്‍ത്താവിന്‍റെ സഹോദരപുത്രനാണ് വിനീത്.
അഭിനയത്തിലും നൃത്തത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശോഭന 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഏപ്രിൽ 18' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടി നായകനായ 'കാണാമറയത്ത്' എന്ന ചിത്രത്തിലും അഭിനയിച്ച ശോഭന, തമിഴിൽ 'എനക്കുൾ ഒരുവൻ' എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പം അഭിനയിച്ചു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നായികയായി വേഷമിട്ടു.
ചിത്രാ വിശ്വേശ്വരന്‍റെ കീഴിൽ നൃത്തം അഭ്യസിച്ച ശോഭന ഭരതനാട്യത്തെ രാജ്യാന്തരവേദികളിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. കേരള , തമിഴ്‌നാട് സർക്കാരുകളുടെ അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ശോഭന നേടിയിട്ടുണ്ട്. 'മണിച്ചിത്രത്താഴ്,' 'മിത്ര് മൈ ഫ്രണ്ട്' എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കി. കലാരംഗത്തുള്ള സംഭാവനകൾ പരിഗണിച്ച് 2006 ൽ രാജ്യം ശോഭനയെ പത്മശ്രീ നൽകി ആദരിച്ചു.
ദൂരദർശൻ ഗ്രേഡ് എ ടോപ് ആർട്ടിസ്റ്റ് ആയ ശോഭന, കലാർപ്പണ എന്ന പേരിൽ ചെന്നൈയിൽ സ്വന്തമായി ഒരു ഡാൻസ് സ്കൂളും നടത്തി വരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us