/indian-express-malayalam/media/media_files/L0empzw4b3zV4VCHUCri.jpg)
ഫാസിൽ കുടുംബത്തോടൊപ്പം ചാക്കോച്ചനും പ്രിയയും
കുഞ്ചാക്കോ ബോബൻ എന്ന നായകനെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ ഫാസിലാണ്. ഫാസിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ 'ധന്യ'യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് എത്തിയത്. ചാക്കോച്ചന്റെ പിതാവ് ബോബൻ കുഞ്ചാക്കോയായിരുന്നു ആ ചിത്രത്തിന്റെ നിർമ്മാതാവ്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഫാസിൽ ചിത്രമായ അനിയത്തിപ്രാവിലൂടെ ( 1997) ചാക്കോച്ചൻ നായകനായും അരങ്ങേറ്റം കുറിച്ചു.
ഫാസിലുമായും കുടുംബവുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ചാക്കോച്ചൻ. ഇപ്പോഴിതാ, ഫാസിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് താരം. ഫാസിൽ, ഫഹദ് ഫാസിൽ, ഫർഹാൻ എന്നിവർക്കൊപ്പം ഫാസിലിന്റെ പെൺമക്കളും ചിത്രത്തിലുണ്ട്. ചാക്കോച്ചന്റെ ഭാര്യ പ്രിയയേയും ചിത്രത്തിൽ കാണാം.
"ശരിക്കും പ്രിയപ്പെട്ട ചിലർക്കൊപ്പം... സിനിമ, സൗഹൃദം, കുടുംബം," എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ അടിക്കുറിപ്പു നൽകിയത്.
ചാക്കോച്ചനു സ്വപ്നസമാനമായ തുടക്കം സമ്മാനിച്ച ചിത്രമായിരുന്നു അനിയത്തിപ്രാവ്. "എന്റൊപ്പം വർക്ക് ചെയ്യുന്നവർ വേറെ ഒരു നിലയിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നതിനോടൊപ്പം അവരുടെ ഭാവി ഞാൻ നശിപ്പിക്കുകയാണോ എന്നൊരു ചിന്തയും എനിക്ക് എക്കാലവും ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബനെ അനിയത്തിപ്രവിലേക്ക് വിളിക്കുമ്പോൾ, അവൻ എന്റെ സുഹൃത്തിന്റെ മകനാണ്, ബോബൻ കുഞ്ചാക്കോയുടെ മകനാണ്. ആ പയ്യൻ ബി.കോമിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ പഠനത്തെ ബാധിക്കുന്ന കാര്യമാണ്. അവനെ നായകനായി തീരുമാനിച്ചു. അഭിനയിക്കാൻ പറ്റുന്ന ആളാണ്. ഓരോ സീനുകൾ ചെയ്യുമ്പോഴും ചാക്കോച്ചൻ നന്നായി വരുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമമായിരുന്നു. പയ്യന്റെ പഠിത്തം പോയി. ഞാൻ കാരണം അതുമില്ല ഇതുമില്ല എന്ന് ആയി പോകുമോ എന്ന ഭയം,"ചാക്കോച്ചനെ അനിയത്തിപ്രാവിലെ നായകനാക്കിയതിനെ കുറിച്ച് ഫാസിൽ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
Check out More Entertainment Stories Here
- വരയിൽ തിളങ്ങുന്ന സുറുമി മമ്മൂട്ടി
- നടികളില് സുന്ദരി, ധനികയും; ഒരു സിനിമയ്ക്ക് 12 കോടി, മൊത്തം ആസ്തി 776 കോടി
- 'യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ചാക്കോച്ചനോട് മഞ്ജു വാര്യർ
- തനി തിരുവനന്തപുരത്തുകാരിയായ എന്നെ നിങ്ങള് തമിഴത്തി എന്ന് വിളിച്ചില്ലേ; പരിഭവിച്ച് ശോഭന
- പപ്പയുടെ തോളിലേറി നാടു കണ്ട് നഗരം കണ്ട് കുഞ്ഞ് അസിൻ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us