/indian-express-malayalam/media/media_files/8ngJEKCd3D5K7REGGony.jpg)
Aishwarya Rai Bachchan turns 50: A look at the starts net worth, assets, cars owned
Happy Birthday Aishwarya Rai Bachchan: ലാവണ്യവും ഗ്രേസും ഒത്തു ചേര്‍ന്ന അലൌകിക സൗന്ദര്യം, ഐശ്വര്യ റായ്ക്ക് ഇന്ന് അന്‍പത് വയസ്സ്.
ആകര്‍ഷകമായ ഓൺ-സ്‌ക്രീൻ സാന്നിധ്യവും അഭിനയവൈഭവവും കൊണ്ട് പ്രേക്ഷകമനസ്സില്‍ ഇടം നേടിയ ഐശ്വര്യ, 1994-ൽ മിസ് വേൾഡ് മത്സരത്തിൽ വിജയിയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത 'ഇരുവർ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തി. കഴിഞ്ഞ ഇരുപത്തിയൊന്‍പത് വര്‍ഷങ്ങളില്‍ 50-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മോഡല്‍, നടി എന്നീ നിലകളില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ റായ്, ഇന്ത്യന്‍ നായികമാരില്‍ വച്ചേറ്റവും ധനികയാണ്. സ്വന്തം സമ്പാദ്യം കൂടാതെ വിവാഹിതയായി ചെന്ന ബച്ചന്‍ കുടുംബത്തിന്‍റെ ആസ്തിയും ചേര്‍ന്നതാണ് ഐശ്വര്യയുടെ 'നെറ്റ് വര്‍ത്ത്.'
/indian-express-malayalam/media/media_files/uploads/2017/05/aishwarya-aaradhya.jpg)
Aishwarya RaI Net worth, Assets, Luxury Cars: ഐശ്വര്യയുടെ 'നെറ്റ് വര്‍ത്ത്'
ഏകദേശം 776 കോടി രൂപയാണ് ഐശ്വര്യയുടെ ആസ്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യൻ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ ഐശ്വര്യ, ഒരു സിനിമയ്ക്ക് ഏകദേശം 10-12 കോടി രൂപയും (കഥാപാത്രത്തിന്‍റെ ദൈർഘ്യമനുസരിച്ച്) ഒരു ബ്രാൻഡ് എന്‍ഡോര്‍സ്മെന്റിനായി (ഒരു ദിവസത്തെ അസൈൻമെന്റിന്) 6-7 കോടി രൂപയുമാണ് ഈടാക്കുന്നത് എന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
ലോറിയേല്‍ ഉള്‍പ്പടെയുള്ള മികച്ച രാജ്യാന്തര ബ്രാൻഡുകളുമായി ഏറെ വര്‍ഷങ്ങളായി സഹകരിക്കുന്ന ഐശ്വര്യ, ഭർത്താവ് അഭിഷേക് ബച്ചനൊപ്പം മുംബൈയിലെ ജുഹു ഏരിയയിലെ 'ജൽസ' എന്ന ബച്ചൻ കുടുംബത്തിന്‍റെ ബംഗ്ലാവിലാണ് താമസിക്കുന്നത്. 112 കോടി രൂപയാണ് ഇതിന്‍റെ മൂല്യം. ഐശ്വര്യ- അഭിഷേക് ദമ്പതികൾക്ക് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ സാങ്ച്വറി ഫാള്‍സ് എന്ന ഇടത്ത് 16 കോടി രൂപ വിലമതിക്കുന്ന ഒരു വില്ലയും മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ 20 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്‌മെന്റും ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കൂടാതെ റോൾസ് റോയ്‌സ് ഗോസ്റ്റ്, ഔഡി എ8എൽ, മെഴ്‌സിഡസ് ബെൻസ് എസ്500, മെഴ്‌സിഡസ് ബെൻസ് എസ്350ഡി കൂപ്പെ, ലെക്‌സസ് എൽഎക്‌സ് 570 തുടങ്ങിയ ആഡംബര കാറുകളുടെ ശേഖരവും 'ആഷ്' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐശ്വര്യയ്ക്കുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.