scorecardresearch

ലോകേഷും നെൽസനുമൊക്കെ പിൻഗാമികൾ മാത്രം; തമിഴകത്തെ വയലൻസ് പോസ്റ്റർ ബോയ് പട്ടം എക്കാലവും ഉലകനായകനു സ്വന്തം

തമിഴ് സിനിമയിലെ രക്തച്ചൊരിച്ചിലുകൾക്ക് ലോകേഷ് അടക്കമുള്ള സംവിധായകരെ വാഴ്ത്തുമ്പോൾ തമ്മൾ മറക്കുന്ന ഒന്നാണ്, അത് ഉലകനായകൻ പണ്ടേ പരീക്ഷിച്ച് വിജയിപ്പിച്ചതാണെന്ന കാര്യം

തമിഴ് സിനിമയിലെ രക്തച്ചൊരിച്ചിലുകൾക്ക് ലോകേഷ് അടക്കമുള്ള സംവിധായകരെ വാഴ്ത്തുമ്പോൾ തമ്മൾ മറക്കുന്ന ഒന്നാണ്, അത് ഉലകനായകൻ പണ്ടേ പരീക്ഷിച്ച് വിജയിപ്പിച്ചതാണെന്ന കാര്യം

author-image
Entertainment Desk
New Update
kamal haasan | kamal haasan birthday | kamal haasan violence | kamal haasan thug life

കമൽഹാസൻ സിനിമകളിലെ വയലൻസ്

ഇന്ന് 69-ാം ജന്മദിനം ആഘോഷിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. കമൽഹാസൻ ആരാധകർക്കായി പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ പുതിയ ചിത്രം തഗ്ഗ് ലൈഫിന്റെ ടീസറും അണിയറപ്രവർത്തകർ ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

കമൽഹാസന്റെ 'തഗ് ലൈഫ്' ടീസർ ഇരുകൈകളും നീട്ടിയാണ് ചലച്ചിത്ര ലോകം സ്വീകരിച്ചത്. എന്നാൽ ശ്രദ്ധേയമാകുന്നത് ചിത്രത്തിലെ ഭയാനകമായ സംഘട്ടനരംഗങ്ങളാണ്. ചിത്രത്തിൽ 'രംഗരായ ശക്തിവേല്‍ നായ്ക്കർ' എന്ന ശക്തനായ കഥാപാത്രമായാണ് ഉലകനായകൻ എത്തുന്നത്. തിങ്കളാഴ്ച പുറത്തിറങ്ങിയ ടീസറിൽ  ക്രൂരമായ ആക്രമണരംഗങ്ങളാണ് ഉള്ളത്. കമലിന്റെ കഥാപാത്രം ആക്രമിക്കപ്പെട്ടയാളുടെ മൂക്കിൽ ഇടിച്ച് നിഷ്ക്രൂരം കീറുന്നുണ്ട്. തുടർന്ന് മറ്റൊരാളുടെ കഴുത്തിൽ മരക്കൊമ്പ് തുളച്ച് കയറ്റുന്നു. എന്നാൽ ആരാധകർ ഈ രംഗങ്ങളെല്ലാം തന്നെ മികച്ച ആക്ഷൻ രംഗങ്ങൾ എന്ന രീതിയിൽ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പത്തെ, മുഖ്യധാരാ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് അപ്രാപ്യമായിരുന്നു, ഇത്തരം രംഗങ്ങൾ അക്രമാസക്തമാണെന്ന് കണക്കാക്കി ഒഴിവാക്കുകയായിരുന്നു പതിവ്.

നിലവിലെ ഈ മാറ്റങ്ങൾക്ക് ആദ്യം നന്ദി പറയേണ്ടത് ലോകേഷ് കനകരാജ്, നെൽസൺ ദിലീപ് കുമാർ, വെട്രിമാരൻ തുടങ്ങിയ സംവിധായകർക്കാണ്. ഇപ്പോൾ ഇത്തരം രംഗങ്ങൾ തമിഴ് സിനിമകളുടെ പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്വിന്റിൻ ടരാന്റിനോയുടെ വാക്കുകൾ കടമെടുത്താൽ, ഓൺ-സ്‌ക്രീൻ അക്രമം "വളരെ രസകരമാണ്". അത്തരം ഓൺ-സ്‌ക്രീൻ സംഘട്ടനങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുമ്പോൾ, ഇത്തരം ചിത്രങ്ങൾ നേടുന്ന വിജയങ്ങൾക്ക് പിന്നിലെ കാരണം അത് നൽകുന്ന ചലച്ചിത്രാനുഭവത്തിൽനിന്ന് തന്നെ മനസ്സിലാക്കാം. ലിയോ പ്രമോഷന്റെ ഭാഗമായി ലോകേഷ് നടത്തിയ നിരവധി അഭിമുഖങ്ങളിൽ അദ്ദേഹം പറയുന്നത്, യഥാർത്ഥ ജീവിതത്തിലെ അക്രമവും സിനിമകളിലെ അക്രമവും തമ്മിൽ വ്യത്യാസം ഉണ്ടെന്നാണ്. "ഒരാൾക്ക് കുത്തേൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണുമ്പോൾ  നമ്മൾ മുഖംതിരിക്കും, എന്നാൽ സിനിമയിൽ ഞങ്ങൾ പശ്ചാത്തല സംഗീതവും മറ്റും ഉപയോഗിച്ച് രസകരമാക്കുമ്പോൾ എല്ലാവരും അത് അസ്വദിക്കുന്നു. കാരണം അത് യാഥാർത്ഥ്യമല്ലെന്ന് എല്ലാവർക്കും അറിയാം".

തമിഴ് സിനിമയിലെ ഈ രക്തച്ചൊരിച്ചിലുകൾക്ക് ലോകേഷ് അടക്കമുള്ള സംവിധായകരെ വാഴ്ത്തുമ്പോൾ തമ്മൾ മറക്കുന്ന ഒന്നാണ്, ഇത് ഉലകനായകൻ പണ്ടേ പരീക്ഷിച്ച് വിജയിപ്പിച്ചതാണെന്ന കാര്യം. തമിഴ് സിനിമയിൽ പല മാറ്റങ്ങളും പരീക്ഷിച്ചത് പോലെതന്നെ രക്തരൂക്ഷിതമായ രംഗങ്ങൾ നിർമ്മിക്കുന്നതിലും കമൽതന്നെയാണ് മുൻനിരയിൽ. ലോകേഷിനെയും നെൽസനെയും പോലെ ആസ്വാദനത്തിന് വേണ്ടി മാത്രമല്ല കമൽ ഇത്തരം രംഗങ്ങൾ ഉപയോഗിച്ചത്. കാഴ്ചക്കാരിൽ എന്നെന്നും നിലനിൽക്കുന്ന ദൃശ്യാനുഭവമായിക്കൂടിയാണ്.

Advertisment

സമീപകാല തമിഴ് ചിത്രങ്ങളിൽ നമ്മൾ കാണുന്ന വയലൻസ് രംഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കമൽഹാസന്റെ ചിത്രങ്ങളിലെ രക്തച്ചൊരിച്ചിലുകൾ. ജയിലർ, വിക്രം പോലുള്ള ചിത്രങ്ങളിൽനിന്ന് കാണികൾക്ക് ലഭിക്കുന്ന ആസ്വാദനം ഇവിടെ ഉണ്ടാകില്ല. കമൽ ചിത്രങ്ങളിലെ അക്രമം, കാണികളിൽ അസ്വസ്ഥതയും അങ്ങേയറ്റം ഞെട്ടലും ഉണ്ടാക്കുന്നു. കാർത്തി നായകനായ പരുത്തിവീരൻ (2007) എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ മുത്തഴഗ് എന്ന കഥാപാത്രം ലോറി ഡ്രൈവർമാരാൽ കൂട്ടബലാത്സംഗത്തിനിരയാകുന്ന രംഗം പലർക്കും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ വയലൻസ് പ്രേക്ഷകരെ ജീവിതകാലം മുഴുവൻ മുറിവേൽപ്പിക്കുന്ന തരത്തിലേക്ക് മാറി. ഈ രംഗങ്ങളെ ലൈംഗിക താൽപര്യങ്ങളോടെ കാണാതെ അതിന്റെ ഭീകരതയിൽ പ്രേക്ഷകരിലെത്തിച്ചത് രംഗം അവിസ്മരണീയമായ അനുഭവമാക്കി മാറ്റുകയും ചിത്രം ഹിറ്റാക്കി മാറ്റുകയും ഉണ്ടായി. 

'പരുത്തിവീരൻ' പുറത്തിറങ്ങുന്നതിനും ഏഴ് വർഷം മുമ്പ്തന്നെ കമൽഹാസന്റെ 'ഹേ റാം' (2000) എന്ന ചിത്രത്തിൽ സമാനമായ ഒരു രംഗം ഉൾപ്പെടുത്തിയിരുന്നു. റാണി മുഖർജി അവതരിപ്പിച്ച അപർണ്ണ എന്ന കഥാപാത്രത്തെ ബലാത്സംഗം ചെയ്ത് കൊല്ലുന്നതാണ് രംഗം. ഈ സംഭവം സാകേത് റാം എന്ന കമലിന്റെ കഥാപാത്രത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നു. കമലിന്റെ പല സിനിമകളെയും പോലെതന്നെ, ഹേ റാം പ്രേക്ഷകരെ വേദനിപ്പിച്ചാണ് അവസാനിക്കുന്നത്, സിനിമയുടെ ക്രൂരതയെക്കുറിച്ച് മുഖ്യധാര പെട്ടെന്ന് തന്നെ മറന്നു.

1995-ൽ പുറത്തിറങ്ങിയ 'കുരുതി പുനൽ', 2001-ൽ പുറത്തിറങ്ങിയ 'ആളവന്ദൻ', 2004- പുറത്തിറങ്ങിയ 'വിരുമാണ്ടി' തുടങ്ങിയ കമൽ ചിത്രങ്ങളും മറക്കാനാവാത്ത വയലൻസ് രംഗങ്ങൾക്കൊണ്ട് പ്രേക്ഷകശ്രദ്ധ നേടി വിജയിച്ച ചിത്രങ്ങളാണ്. ചിത്രത്തിന്റെ യഥാർഥ അനുഭവം പ്രേക്ഷകരിൽ എത്തിക്കാൻ ഇത്തരം വ്യത്യസ്തങ്ങളായ രംഗങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല, സംവിധായകർ സ്വാതന്ത്ര്യത്തോടെ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സിനിമ എന്ന കല അതിന്റെ പൂർണ്ണതയിൽ പ്രേക്ഷകരിലെത്തും. 

Check out More Entertainment Stories Here 

Kamal Haasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: