/indian-express-malayalam/media/media_files/dbApVnQGWoLhrVFRcLE9.jpg)
തിരക്കഥയിലെ സംഭാഷണങ്ങൾ എല്ലാം ഭാഷാന്തരം വരുത്തി മാറ്റിയെഴുതിയതും ഹനീഫായിരുന്നു
മമ്മൂട്ടിയും ദിലീപും സഹോദരന്മാരായി എത്തിയ ചിത്രമായിരുന്നു തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ കമ്മത്ത് & കമ്മത്ത്. ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും സംസാരിച്ച ഭാഷ തന്നെയായിരുന്നു ആ ചിത്രത്തിന്റെ പ്രധാന ആകർഷണം. നല്ല മണിമണിയായി കൊങ്കിണി സംസാരിക്കുന്ന രാജ രാജ കമ്മത്തും ദേവ രാജ കമ്മത്തും.
ചിത്രത്തിനായി കമ്മത്തുമാരുടെ ഭാഷ പരുവപ്പെടുത്തിയെടുത്തതും കൊങ്കിണി ഭാഷയെ കുറിച്ചു പറഞ്ഞു കൊടുത്തതും കലാഭവൻ ഹനീഫ് ആയിരുന്നു. ഒപ്പം കൊങ്കിണി സമുദായക്കാരനായ ശരത്കുമാര്‍ പ്രഭുവും ഹനീഫിനെ സഹായിക്കാൻ എത്തി.
മട്ടാഞ്ചേരിയിലാണ് ഹനീഫ് ജനിച്ചു വളർന്നത്. മട്ടാഞ്ചേരിയിലെ കൊങ്കിണി സമുദായങ്ങളുമായുള്ള പരിചയമാണ് ഹനീഫിന് മമ്മൂട്ടിയുടെയും ദിലീപിന്റെയും കൊങ്കിണി ഗുരുവായി മാറാൻ നിയോഗമായത്. മിമിക്രി വേദികളിലും കൊങ്കിണി ഭാഷാ പ്രയോഗങ്ങൾ ധാരാളമായി ഉപയോഗിച്ചിട്ടുള്ള കലാകാരനാണ് ഹനീഫ്. തിരക്കഥയിലെ സംഭാഷണങ്ങൾ എല്ലാം ഭാഷാന്തരം വരുത്തി മാറ്റിയെഴുതിയതും ഹനീഫായിരുന്നു.
"മമ്മൂട്ടി ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ അവർ സംസാരിക്കുന്ന ഭാഷ പറഞ്ഞുകൊടുത്തത് ഞാനാണ്," എന്നാണ് ഇതിനെ കുറിച്ച് ഫൺസ് അപ് ഓൺ എ ടൈം എന്ന പരിപാടിയ്ക്കിടയിൽ ഹനീഫ് വെളിപ്പെടുത്തിയത്.
Check out More Entertainment Stories Here
- നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു
- ചമയങ്ങളൊന്നുമില്ലാതെ; പൃഥിരാജിന്റെ ഈ ആദ്യകാല നായികയെ മനസിലായോ?
- ആരാധകർ എന്നേക്കാൾ ഇഷ്ടം കാർത്തിയെ എന്നുപറയുമ്പോൾ അസൂയ തോന്നാറുണ്ട്: സൂര്യ
- എങ്ങനെ സിനിമയ്ക്കു പേരിട്ടിരുന്ന ആളാ...; 'തഗ്ഗ് ലൈഫിനെ'ച്ചൊല്ലി ആരാധകര്ക്കിടയില് അഭിപ്രായ ഭിന്നത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.