/indian-express-malayalam/media/media_files/5lW9CmHc5AcRCXVT1Un0.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ കലാഭവൻ ഹനീഫ്
കൊച്ചി: മലയാള സിനിമയിൽ നിരവധി ഹാസ്യ വേഷങ്ങളിലൂടെ പ്രശസ്തനായ നടൻ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി സ്വദേശിയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 150ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടക വേദികളിലും സജീവമായിരുന്നു.
ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന മണവാളന്റെ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു. മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 1990ല്‍ പുറത്തിറങ്ങിയ ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്ത് തന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി.
ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം. 2023ൽ പുറത്തിറങ്ങിയ 2018 എവരിവൺ ഈസ് എ ഹീറോ, വനിത, ആളങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. സന്ദേശം, ഗോഡ്ഫാദർ, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, പച്ചക്കുതിര, ഛോട്ടാ മുംബൈ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ​ഹൃത്വിക് റോഷൻ, അമർ അക്ബർ ആന്റണി, ദൃശ്യം, ഉസ്താദ് ഹോട്ടൽ, സൌണ്ട് തോമ, പത്തേമാരി എന്നിവയാണ് ഏറെ ശ്രദ്ധേയമായ മലയാള സിനിമകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us