scorecardresearch

ഞാൻ പണ്ട് കുറെ കരഞ്ഞു കഴിഞ്ഞതാ; വേദിയിലുള്ളവരുടെ കണ്ണു നിറച്ച് ചിത്ര

"ചിത്രാമ്മ ആ അവസാനം പറഞ്ഞത് സഹിക്കണില്ല, ഇനി ഒരിക്കലും കരയാതിരിക്കട്ടെ," എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്

"ചിത്രാമ്മ ആ അവസാനം പറഞ്ഞത് സഹിക്കണില്ല, ഇനി ഒരിക്കലും കരയാതിരിക്കട്ടെ," എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്

author-image
Entertainment Desk
New Update
K S Chithra

കെ എസ് ചിത്ര

"കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍..." എന്നു കെ എസ് ചിത്ര പാടുമ്പോൾ കേൾവിക്കാരെല്ലാം ഒരു നിമിഷം നിശബ്ദരായി പോവും. മനസ്സിനെ കൊളുത്തി വലിക്കുന്ന എന്തോ ഒന്ന് ആ പാട്ടിൽ ഒളിഞ്ഞിരിപ്പുണ്ട്. ഹരികാംബോജി രാഗത്തിലുള്ള ആ ഗാനം ചിത്രയുടെ സംഗീതജീവിതത്തിലെ പൊൻതൂവലുകളിൽ ഒന്നാണ്. പാട്ടിന്റെ അവസാനത്തിൽ എല്ലാം മറന്നുള്ള ആ കൃഷ്ണാവിളി ആരുടെയും ഹൃദയം തൊടും. 

Advertisment

നന്ദനത്തിലെ ഈ ക്ലാസിക് ഗാനം പിറന്നിട്ട് 21 വർഷമാവുന്നു. ഇന്നും ഓരോ വേദികളിലും ചിത്രയോട് ആരാധകർ അഭ്യർത്ഥിച്ചുകൊണ്ടേയിരിക്കുന്നു, ഒന്ന് 'കാർമുകിൽവർണ്ണൻ' പാടാമോ. കണ്ണടച്ച് ആ ശബ്ദത്തിലെ ആർദ്രതയും ഭക്തിയുമെല്ലാം ആസ്വദിക്കുന്നു. 

ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 വേദിയിൽ 'കാർമുകിൽവർണ്ണൻ'  പാടുന്ന ചിത്രയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഉള്ളുതൊടുന്ന ആ ഗാനം വേദിയിലുള്ള ഏവരെയും ഇമോഷണലാക്കി "നമ്മളെയെല്ലാം കരയിപ്പിച്ചിട്ട് ചേച്ചി മാത്രം ഇങ്ങനെ ചിരിച്ചുനിൽക്കുകയാണ്," എന്നായിരുന്നു അവതാരകയുടെ കമന്റ്. "ചേച്ചി പണ്ട് കുറേ കരഞ്ഞുകഴിഞ്ഞതാ...." എന്നായിരുന്നു ചിത്രയുടെ മറുപടി. 

Advertisment

വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. "ചേച്ചി ആ അവസാനം പറഞ്ഞത് സഹിക്കണില്ല",  "ഇനി ഒരിക്കലും കരയാതിരിക്കട്ടെ" എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. 

Check out More Entertainment Stories Here 

Ks Chitra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: