/indian-express-malayalam/media/media_files/MLCCEsS182JMlGNnuHft.jpg)
നരേനും കുടുംബവും മമ്മൂട്ടിയ്ക്കും സുൽഫത്തിനുമൊപ്പം
മകൻ ഓംകാറിന്റെ ജന്മദിനം മമ്മൂട്ടിയ്ക്കും ഭാര്യ സുലുവിനുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ നരേൻ.
"ഓംകാറിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ... അനുഗ്രഹീതമായി ഒരു ദിവസം അവസാനിക്കുന്നു," ചിത്രങ്ങൾ പങ്കുവച്ച് നരേൻ കുറിച്ചു.
വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾക്കു ശേഷം നരേന്റെയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് എത്തിയ കുഞ്ഞാണ് ഓംകാർ. പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി വരുന്ന സന്തോഷവാർത്ത നരേൻ പങ്കിട്ടത്.
"15-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഈ പ്രത്യേക സുദിനത്തില്‍ ഒരു സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെ ഉടന്‍ പ്രതീക്ഷിക്കുന്നു," എന്നാണ് നരേൻ കുറിച്ചത്. നവംബർ 24 നു താൻ അച്ഛനായ വിവരവും നരേൻ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഓംകാർ നരേൻ എന്നാണ് കുഞ്ഞിന്റെ പേര്.
മഞ്ജു ഹരിദാസ് ആണ് നരേന്റെ ജീവിതപങ്കാളി. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം. തന്മയ എന്നൊരു മകളുമുണ്ട് മഞ്ജു- നരേൻ ദമ്പതികൾക്ക്.
2002ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്റെ സിനിമ അരങ്ങേറ്റം. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്‌സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്, അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്‌സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍ എന്നിവയൊക്കെ നരേന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് നരേൻ. കമൽഹാസൻ ചിത്രം വിക്രത്തിലാണ് ഏറ്റവും ഒടുവിൽ നരേനെ കണ്ടത്.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.