/indian-express-malayalam/media/media_files/DpwO0POdG4bKXANGmBuM.jpg)
Navya Nair
സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന് എറണാകുളം കാലടിയിൽ ഇന്നലെ തുടക്കമായി. അഭിനേത്രിയും നര്‍ത്തകിയുമായ നവ്യാ നായരാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ താന്‍ കലോത്സവത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ താരം പങ്കു വച്ചു.
ഇവിടെ ഇരിക്കുന്ന പലരും തന്നെ ഒരുപക്ഷേ അറിയുന്നത് ഒരു വൈറല്‍ വീഡിയോയിലൂടെയായിരിക്കും എന്ന് പറഞ്ഞാണ് നവ്യ പ്രസംഗം തുടങ്ങിയത്. 2001ലെ സ്കൂള്‍ കലോത്സവത്തില്‍ കലാതിലകം നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ നവ്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയുന്ന ഒരു വീഡിയോയാണത്. നടി അമ്പിളി ദേവിയാണ് ആ വര്‍ഷം കലാതിലകമായത്.
ആ പ്രായത്തിന്റെ പക്വതയില്ലയ്മയിലാണ് ആ കരച്ചിലിന്റെ ഉറവിടം എന്ന് നവ്യ പറഞ്ഞു. കലാതിലകം നഷ്ടപ്പെട്ടതിലല്ല, തന്റെ ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു തനിക്ക് കൂടുതല്‍ സങ്കടം വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
വൈറല്‍ ആയ വീഡിയോ ഡിലീറ്റ് ആക്കാന്‍ താന്‍ പലവട്ടം ശ്രമിച്ചിട്ടും നടക്കുന്നില്ല എന്നും നവ്യാ നായര്‍ പ്രസംഗത്തില്‍ പറഞ്ഞു. അന്ന് ലഭിച്ച ബി ഗ്രേഡ് ആണ് തന്നെ ഇന്നത്തെ നവ്യ ആക്കി തീര്‍ത്തത്, അത് കൊണ്ട് ഇവിടത്തെ വിജയവും പരാജയവും ഒന്നും ഫൈനല്‍ അല്ല - കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികള്‍കെ പ്രോത്സാഹിപ്പിച്ചു കൊണ്ട് നവ്യ പറഞ്ഞു.
Read Here
- 15 മില്ലി ക്രീമിന് 2400 രൂപ; തന്റെ പ്രോഡക്റ്റുകള്‍ക്ക് ഇത്രയും വില എന്തിന്? ദീപിക പദുകോണ്‍ വെളിപ്പെടുത്തുന്നു
- ഞാൻ പണ്ട് കുറെ കരഞ്ഞു കഴിഞ്ഞതാ; വേദിയിലുള്ളവരുടെ കണ്ണു നിറച്ച് ചിത്ര
- ആസിഫിന് പരുക്ക്; ശസ്ത്രക്രിയയ്ക്ക് ശേഷം 3 മാസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
- ഷാരൂഖിന്റ മകൻ അബ്രാമിനെ ഉമ്മ വെച്ച് ദീപിക; ഇത് ജവാനിലെ സീനല്ലേ എന്ന് ആരാധകർ
- ഈ തിരകൾക്ക് മണൽത്തിട്ടുകളോടുള്ളത്രേം പ്രണയം എനിക്കു നിന്നോടും: പ്രിയപ്പെട്ടവനൊപ്പം ശിവദ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.