scorecardresearch

ഓസ്കര്‍ കിട്ടുമെന്ന് മനസ്സ് പറയുന്നു; ജൂഡ് ആന്റണി ജോസഫ്‌

ഇന്ത്യ നോമിനേറ്റ് ചെയ്യപ്പെട്ടിട്ട് വളരെക്കാലമായി, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ ഇത്തവണ ഇന്ത്യ നേടുമെന്ന് എന്‍റെ മനസ്സ് പറയുന്നു. ലോകം ഇപ്പോൾ ഇന്ത്യൻ സിനിമയിലേക്കാണ് ഉറ്റുനോക്കുന്നത്

ഇന്ത്യ നോമിനേറ്റ് ചെയ്യപ്പെട്ടിട്ട് വളരെക്കാലമായി, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ ഇത്തവണ ഇന്ത്യ നേടുമെന്ന് എന്‍റെ മനസ്സ് പറയുന്നു. ലോകം ഇപ്പോൾ ഇന്ത്യൻ സിനിമയിലേക്കാണ് ഉറ്റുനോക്കുന്നത്

author-image
Entertainment Desk
New Update
jude antony joseph on 2018 oscar campaign.

Photo. Jude Anthany Joseph/Facebook

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഇപ്പോൾ അമേരിക്കയിലാണ് -  2018-ന്‍റെ ഓസ്കര്‍ പ്രചാരണത്തിനായി. വിഖ്യാതമായ അക്കാദമി അവാര്‍ഡുകള്‍ക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് 2018. കേരളത്തിൽ വലിയ നാശം സൃഷ്ടിച്ച 2018 ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്‍റെ ഓസ്‌കർ കാമ്പെയ്‌നിന്‍റെ വിശദാംശങ്ങൾ ജൂഡ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കിട്ടു.

Advertisment

"കൂടുതൽ സ്ക്രീനിംഗുകളും അക്കാദമി അംഗങ്ങളുമായുള്ള ആശയവിനിമയവും കൊണ്ട് കാമ്പെയ്‌ൻ വളരെ നന്നായി പോകുന്നു. ചിത്രം കണ്ടവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരിക്കൽ അവർ സിനിമ കണ്ടു കഴിഞ്ഞാൽ അവർക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്നും അവർക്കറിയാവുന്ന രണ്ട് പേരോടെങ്കിലും ഞങ്ങളുടെ സിനിമയെക്കുറിച്ച് പറയുമെന്നും എനിക്ക് ഉറപ്പുണ്ട്," വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ ജൂഡ് പറഞ്ഞു.

തന്റെ ചിത്രം മികച്ച വിദേശ ഭാഷാ ചലച്ചിത്ര വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ജൂഡ് ആന്റണി ജോസഫിന് ഒരു 'പ്രെമനിഷൻ' (പൂര്‍വ്വസൂചന) ഉണ്ട്.

ഓസ്‌കർ ഇത്തവണ ഇന്ത്യ നേടുമെന്ന് എന്‍റെ മനസ്സ് പറയുന്നു

Advertisment

"ഇന്ത്യ നോമിനേറ്റ് ചെയ്യപ്പെട്ടിട്ട് വളരെക്കാലമായി, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ ഇത്തവണ ഇന്ത്യ നേടുമെന്ന് എന്‍റെ മനസ്സ് പറയുന്നു. ലോകം ഇപ്പോൾ ഇന്ത്യൻ സിനിമയിലേക്കാണ് ഉറ്റുനോക്കുന്നത്. മികച്ച ഉള്ളടക്കവുമായി ഇന്ത്യൻ സിനിമ ഇവിടെ  കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കുന്നതിനാൽ, ഇന്ത്യൻ സിനിമകളോടുള്ള അവര്‍ക്ക് ആരാധനയുണ്ട്. അത് കൊണ്ട് ഈ വർഷം മികച്ച അവസരം കൈവരും എന്ന് കരുതാം. ആഗോളതലത്തിലുള്ള വിഷയമായതിനാലും ആളുകൾ കഥാപാത്രങ്ങളുമായി കണക്റ്റ് ചെയ്യുന്നതിനാലും ഞങ്ങളുടെ സിനിമയ്ക്ക് അതിനുള്ള സാധ്യതയുണ്ട്," അദ്ദേഹം പറഞ്ഞു.

"ഈ വിഭാഗത്തിലെ മറ്റേതൊരു സിനിമയുമായും മത്സരിക്കാൻ തക്ക വണ്ണമുള്ള മികച്ച നിർമ്മാണ നിലവാരം പുലർത്തുന്ന ചിത്രം കൂടിയാണ് ഞങ്ങളുടെ സിനിമ. ഇതിനകം സിനിമ കണ്ട ആളുകളിലൂടെ തന്നെ സിനിമയെക്കുറിച്ച് കൂടുതല്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഓർഗാനിക് മാർഗം ഞങ്ങൾ ആസൂത്രണം ചെയ്യുകയാണ്," ജൂഡ് കൂട്ടിച്ചേർത്തു.

ഈ വർഷം മെയ് മാസം ഇത് പുറത്തിറങ്ങിയ 2018ൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരേൻ, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Here

Jude Antony Oscar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: