/indian-express-malayalam/media/media_files/VK4a47VqouMFUAvGOdAl.jpg)
കാതലിനെ പ്രശംസിച്ച് സാമന്ത
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ- ദി കോർ മികച്ച നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണം പങ്കുവച്ചത്.
“മൂവി ഓഫ് ദി ഇയർ. നിങ്ങൾ നിങ്ങൾക്കായി ഒരു കാര്യം ചെയ്യുക, ഈ മനോഹരവും ശക്തവുമായ സിനിമ കാണുക. മമ്മൂട്ടി സർ, നിങ്ങളാണ് എന്റെ ഹീറോ.ഈ പ്രകടനം കുറച്ചധികം കാലത്തേയ്ക്ക് തന്റെ മനസിൽ നിന്ന് പോകില്ല. ജ്യോതിക, ലവ് യു. ജിയോ ബേബി, ലെജൻഡറി," സാമന്ത കുറിച്ചു.
ചിത്രത്തിന്റ വിജയത്തിൽ പ്രേക്ഷകർക്കും ടീമിനും നന്ദി പറഞ്ഞ് ജ്യോതിക കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. " ഓമനയും മാത്യുവും എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും," എന്നാണ് ജ്യോതിക കുറിച്ചത്.
/indian-express-malayalam/media/media_files/PytP6AJB9obaqQnpsQnO.jpg)
"ചില ചിത്രങ്ങൾ, സിനിമയോടുള്ള സ്നേഹത്തിലും ശുദ്ധമായ ഉദ്ദേശ്യത്തിലും ഉണ്ടാകുന്നു. കാതൽ - ദി കോർ, മൊത്തം ടീമിന്റെയും ഉള്ളിൽ നിന്ന് ആത്മാർത്ഥമായി നിർമ്മിച്ച ഒരു സിനിമയാണ്. ഈ ചിത്രത്തിന്റെ ഇമോഷനെ തിരിച്ചറിഞ്ഞ് ബഹുമാനിച്ചതിന് പ്രേക്ഷകർക്ക്​ ഒരുപാട് നന്ദി, ഒരു നല്ല സിനിമയോടുള്ള നിങ്ങളുടെ സ്നേഹം സിനിമയെ മികച്ച ഒന്നാക്കി മാറ്റും. യഥാർത്ഥ ജീവിതത്തിലെ ഹീറോ ആയ മമ്മൂട്ടി സാറിന് റെസ്പക്ട് ആൻഡ് ബിഗ് സല്യൂട്ട്. കഴിവുള്ള സംവിധായകൻ ജിയോ ബേബി, റെവലൂഷണറി റൈറ്റർ ആദർശ് സുകുമാർ, പോൾസൺ സ്കറിയ തുടങ്ങി, ഈ ചിത്രത്തിന്റ ഭാഗമായ എല്ലാവർക്കും നന്ദി," ജ്യോതിക പറഞ്ഞു.
'കണ്ണൂർ സ്‌ക്വാഡി'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. സാലു കെ തോമസാണ് ഛായാഗ്രാഹണം. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us