scorecardresearch

3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും

ഇടക്കാലത്ത് സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും തിരിച്ചടികളെ വിജയമാക്കി മാറ്റുകയായിരുന്നു അരവിന്ദ് സ്വാമി

ഇടക്കാലത്ത് സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും തിരിച്ചടികളെ വിജയമാക്കി മാറ്റുകയായിരുന്നു അരവിന്ദ് സ്വാമി

author-image
Entertainment Desk
New Update
Arvind Swamy | Arvind Swamy Net Worth

അരവിന്ദ് സ്വാമി

 സിനിമാകഥയേയും വെല്ലുന്ന ജീവിതമാണ് നടൻ അരവിന്ദ് സ്വാമിയുടേത്. ഒരു കാലത്ത് ഏവരുടെയും ഹൃദയം കവർന്ന ചോക്ലേറ്റ് ബോയ്. റോജ, ബോംബെ പോലുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരത്തിന് ഇടക്കാലത്ത് സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ജീവിതത്തിലെ ആ തിരിച്ചടികളെയും പിന്നീട് വിജയമാക്കുകയായിരുന്നു അരവിന്ദ് സ്വാമി. 

Advertisment

Arvind Swamy | Sridevi

1991ൽ മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി ആദ്യം  ശ്രദ്ധ നേടിയത്. പിന്നീട് റോജ, ബോംബെ എന്നിങ്ങനെ രണ്ടു മണിരത്നം ചിത്രങ്ങളിൽ കൂടി അരവിന്ദ് സ്വാമി തിളങ്ങി. ദേശീയ അവാർഡ് നേടിയ "മിൻസാര കനവ്" (1997) എന്ന ചിത്രവും അരവിന്ദ് സ്വാമിയ്ക്ക് ഏറെ പ്രശസ്തി നേടികൊടുത്തു. എന്നാൽ 1990കളുടെ അവസാനത്തോടെ അരവിന്ദ് സ്വാമി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു തുടങ്ങി. 2000ത്തോടെ അഭിനയലോകത്തു നിന്നും ബ്രേക്ക് എടുത്ത് അരവിന്ദ് സ്വാമി തന്റെ പിതാവിന്റെ ബിസിനസ്സ് മേൽനോട്ടം ഏറ്റെടുത്തു.  2005-ൽ അദ്ദേഹം ടാലന്റ് മാക്‌സിമസ് എന്ന കമ്പനി സ്ഥാപിച്ചു.

പിന്നീട് തന്റെ ബിസിനസ്സ് ലോകം വിപുലീകരിക്കുന്ന സ്വാമിയെ ആണ് പ്രേക്ഷകർ കണ്ടത്. 2016 ഓടെ വസ്ത്രവിപണിയിലേക്കും അരവിന്ദ് സ്വാമി ചുവടുവെച്ചു. ഒപ്പം മീഡിയ ആൻഡ് എന്റർടൈൻമെന്റ് കമ്പനിയായ ഇക്സോറ മീഡിയയും സ്വാമി സ്ഥാപിച്ചു. സിനിമ, ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയ്‌ക്കുള്ള കണ്ടൻ്റ് നൽകുകയും വിതരണവുമാണ് ഈ കമ്പനിയുടെ  പ്രധാന ലക്ഷ്യങ്ങൾ. കോയമ്പത്തൂരിൽ ഓഫീസുകളുള്ള ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോവൈ പ്രോപ്പർട്ടി സെന്ററും അരവിന്ദ് സ്വാമിയുടെ ബിസിനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളുടെ  കൺസൾട്ടിംഗ്, നിർമ്മാണം, പ്രോപ്പർട്ടി മാനേജുമെന്റ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്. 

Arvind Swamy

ഇന്ത്യയിലെ പേറോൾ പ്രോസസ്സിംഗിലും താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിലും സ്പെഷ്യലൈസ് ചെയ്ത ടാലന്റ് മാക്സിമസിന്റെ 2022ലെ വരുമാനം  418 മില്യൺ ഡോളർ (3300 കോടി രൂപ) ആണ്.  താരപദവി ഉപേക്ഷിച്ച് ബിസിനസ്സിലേക്ക് ഇറങ്ങി തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത അരവിന്ദ് സ്വാമിയുടെ പ്രയാണം അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു  അടിവരയിടുകയാണ്. അഭിനയ ജീവിതത്തിലെ തിരിച്ചടികൾക്കിടയിലും തളരാതെ  ബിസിനസ്സ് ലോകത്ത് വിജയം കൈവരിക്കാൻ അരവിന്ദ് സ്വാമിയ്ക്കു സാധിച്ചു. 

Advertisment

Arvind Swamy

2005-ൽ ഒരു അപകടത്തെ തുടർന്ന് അരവിന്ദ് സ്വാമിയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. ഭാഗികമായി കാൽ തളർന്നുപോയ സ്വാമി  4-5 വർഷകാലം നീണ്ട ചികിത്സയ്ക്കു ശേഷം വീണ്ടും സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. 2013ൽ മണിരത്നം ചിത്രമായ കടലിലൂടെ വീണ്ടും അഭിനയത്തിലേക്ക് എത്തി. രണ്ടാം വരവിൽ  തനി ഒരുവൻ, ധ്രുവ, ഡിയർ ഡാഡ്, ബോഗൻ, ഭാസ്കർ ദ റാസ്കൽ തമിഴ് പതിപ്പ്, ചെക്ക ചിവന്ത വാനം, തലൈവി തുടങ്ങി നിരവധി ചിത്രങ്ങളിൽ അരവിന്ദ് സ്വാമി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

Read More Entertainment News Here

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: