/indian-express-malayalam/media/media_files/xML3plhIgCYwu2Eyuk1J.jpg)
മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ബാലതാരമായി എത്തി പിന്നീട് സഹനടിയായും നായികയായും ഉയർന്ന താരമാണ് പ്രയാഗ.സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.
ഹെയർസ്റ്റൈലിൽ കിടിലൻ മോക്കോവർ ലുക്കുകൾ നടത്താൻ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് പ്രയാഗ. ഏതാനും മാസങ്ങൾക്കു മുൻപ് വൈറ്റ് നിറത്തിലുള്ള ഹെയറുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് പ്രയാഗ ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ഇപ്പോഴിതാ, വീണ്ടും മുടിയിൽ ഹെയർ കളർ പരീക്ഷണം നടത്തിയിരിക്കുകയാണ് താരം. ഇത്തവണ അൽപ്പം കളർഫുളാണ് കാര്യങ്ങൾ. "ഒന്നും മോശമായില്ല! എല്ലാം കുറച്ച് കളർഫുൾ ആയി," എന്നാണ് പുത്തൻ ഹെയർസ്റ്റൈലിലുള്ള വീഡിയോ ഷെയർ ചെയ്ത് പ്രയാഗ കുറിച്ചത്.
നിരവധി സെലിബ്രിറ്റികളാണ് പ്രയാഗയുടെ പുതിയ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. കൂട്ടത്തിൽ നടിയും അവതാരകയുമായ പേളി മാണിയുടെ കമന്റാണ് ശ്രദ്ധ നേടുന്നത്.
" ലെ മറ്റു ആളുകളുടെ മുടി: ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടി ആയിട്ടു ജനിക്കണം. ഫുൾ പൊട്ടൻഷ്യൽ അൺലോക്ക്ഡ്," എന്നാണ് പേളി കമന്റ് ചെയ്യുന്നത്.
മുൻപ് മുടിയ്ക്ക് വൈറ്റ് കളർ അടിച്ചതിനെ കുറിച്ചു പ്രയാഗ പറഞ്ഞത് " ഞാൻ ഉദ്ദേശിച്ച കളർ ഇതല്ലായിരുന്നു, ചെയ്‌തു വന്നപ്പോൾ ഇങ്ങനെയായി പോയതാണ്. സിനിമയിൽ നിന്ന് കുറച്ചു നാൾ ബ്രേക്കെടുക്കാൻ ഞാൻ തിരുമാനിച്ചു. അപ്പോൾ പിന്നെ എനിക്കിഷ്ടമുള്ളത് ചെയ്യാമല്ലോ" എന്നായിരുന്നു.
സിനിമാ മേഖലയിൽ അത്രയങ്ങ് സജീവമല്ല പ്രയാഗ ഇപ്പോൾ. അന്തോളജി ചിത്രം 'നവരസ'യിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചത്. ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സൂര്യയായിരുന്നു നായക വേഷത്തിലെത്തിയത്.
Read More Entertainment News Here
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 70 സെക്കന്റ്, 24 മണിക്കൂർ, 10 മില്യൺ; ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റി 'കാന്താര 2' ടീസർ
- ചൂളമടിച്ച് കറങ്ങി നടക്കും.... സ്റ്റെലിഷ് ചിത്രങ്ങളുമായി മഞ്ജു
- എന്റെ ദൈവമേ, തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ഞാൻ: ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.