/indian-express-malayalam/media/media_files/d4l52R6P94K2mswWF0tj.jpg)
ഷൂട്ടിംഗ് തിരക്കുകൾ ഒഴിയുമ്പോൾ അച്ഛൻ ബോണി കപൂറിനും സഹോദരി ഖുഷി കപൂറിനുമൊപ്പം സമയം ചെലവഴിക്കാനാണ് ജാൻവി കപൂറിന് ഏറെയിഷ്ടം. അടുത്തിടെ, തന്റെ ആരാധകർക്കായി മുംബൈയിലെ ആഡംബര വീടിന്റെ ഹോം ടൂർ വീഡിയോ ജാൻവി ഷെയർ ചെയ്തിരുന്നു. പാർട്ടികൾക്കായി ഒരു വലിയ ഔട്ട്‌ഡോർ സ്പേസ് തന്നെ ഈ വീടിനകത്തുണ്ട്. വൈറ്റ് നിറത്തിലുള്ള അകത്തളങ്ങൾ അതീവ മനോഹരമാണ്.
തനിക്ക് വീട് എന്നാൽ മൊഗ്രസിന്റെ മണവും എആർ റഹ്മാന്റെ സംഗീതവും നിറയെ ചിരിയുമാണെന്ന് ജാൻവി പറയുന്നു. അമ്മ ശ്രീദേവി അടുത്തുണ്ടായിരുന്ന കാലത്തെ ഓർമ്മകളാണതെല്ലാമെന്നും ജാൻവി കൂട്ടിച്ചേർത്തു, 2018ലാണ് ശ്രീദേവി മരിച്ചത്. ശ്രീദേവിയെ ആകർഷിക്കാൻ ശ്രമിക്കുന്ന ബോണികപൂറും 'അയ്യോ നിർത്തൂ' എന്നു നടിക്കുന്ന അമ്മയും നിറഞ്ഞുനിൽക്കുന്ന മനോഹരമായ വൈകുന്നേരങ്ങളെയും ജാൻവി ഓർത്തെടുത്തു. "ഞങ്ങളുടെ പല ഓർമ്മകളും ഒരു തരത്തിൽ അവരുടെ പ്രണയത്തെ കേന്ദ്രീകരിച്ചായിരുന്നു. അമ്മ പോയതിനു ശേഷം ഒരുപാട് നാൾ ഞങ്ങൾ മൂവരും ഒരുമിച്ച് ഇരിക്കില്ലായിരുന്നു, കാരണം അത് അമ്മ അവശേഷിപ്പിച്ച ശൂന്യതയെ ഓർമ്മപ്പെടുത്തും.”
നിരവധി വീടുകളുള്ള ബോണി കപൂറും കുടുംബവും ശ്രീദേവിയുടെ മരണശേഷം ഇവിടേക്ക് താമസം മാറുകയായിരുന്നു. “ഈ വീട് ഞങ്ങൾക്ക് ഒരുപാട് തരത്തിൽ ഒരു പുതിയ തുടക്കം നൽകി, അമ്മ ഒരിക്കലും ഈ വീട്ടിൽ ഉണ്ടായിരുന്നില്ല, പക്ഷേ അവളുടെ ഊർജ്ജം എല്ലായിടത്തും ഉണ്ടെന്ന് തോന്നുന്നു. കാരണം ഞങ്ങൾക്ക് വേണ്ടി അമ്മ ഇതാഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം,” ജാൻവി പറഞ്ഞു.
"ശ്രീ ഇവിടെ എവിടെയോ ഉണ്ടെന്ന് എനിക്ക് തോന്നുന്നു" എന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ബോണി കപൂറും പറയുന്നു.
നിതേഷ് തിവാരിയുടെ ബവൽ എന്ന ചിത്രത്തിലാണ് ജാൻവി അവസാനമായി അഭിനയിച്ചത്. ദേവാര, മിസ്റ്റർ ആൻഡ് മിസിസ് മഹി എന്നീ ചിത്രങ്ങളാണ് ജാൻവിയുടെ പുതിയ പ്രൊജക്ടുകൾ.
Read More Entertainment News Here
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.