scorecardresearch

മഞ്ഞുമ്മൽ വഴി കമൽഹാസനിലേക്ക്, ഒരു ഫാൻ ബോയിക്ക് ഇതിൽ കൂടുതൽ എന്തുവേണം: ചിദംബരം

"നിങ്ങൾ സിനിമയിൽ കണ്ടതല്ല, ഇതാണ് മഞ്ഞുമ്മൽ ബോയ്സിന്റെ യഥാർത്ഥ ക്ലൈമാക്സ്," ഉലകനായകനെ നേരിൽ കണ്ട് ചിദംബരവും മഞ്ഞുമ്മൽ ബോയ്സും

"നിങ്ങൾ സിനിമയിൽ കണ്ടതല്ല, ഇതാണ് മഞ്ഞുമ്മൽ ബോയ്സിന്റെ യഥാർത്ഥ ക്ലൈമാക്സ്," ഉലകനായകനെ നേരിൽ കണ്ട് ചിദംബരവും മഞ്ഞുമ്മൽ ബോയ്സും

author-image
Entertainment Desk
New Update
Kamal Haasan | Chidambaram

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രേക്ഷക പ്രീതി നേടി കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് വലിയ രീതിയിലുള്ള നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. 

Advertisment

മഞ്ഞുമ്മൽ ബോയ്സിന്റെ തുടക്കത്തിൽ തന്നെ ഉലകനായകൻ കമൽഹാസന് നന്ദി പറയുന്നുണ്ട്. കമൽഹാസന്റെ ഗുണ എന്ന ചിത്രത്തിന്റെ റഫറൻസുകളും ചിത്രത്തിൽ ധാരാളമുണ്ട്. ഗുണയിലെ 'കൺമണി അൻപോട് കാതലൻ' എന്നു തുടങ്ങുന്ന ഗാനവും മഞ്ഞുമ്മൽ ബോയ്സിൽ മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട്. 

താൻ ഞാൻ വലിയൊരു കമൽഹാസൻ ഫാനാണ് എന്ന കാര്യം അഭിമുഖങ്ങളിൽ ചിദംബരം തുറന്നു പറയുകയും ചെയ്തിരുന്നു. "ഞാൻ വലിയൊരു കമൽ ഹാസൻ ഫാൻ ആണ്. അദ്ദേഹം ഒരു നടൻ മാത്രമല്ല ഒരു  നല്ലൊരു ഫിലിം മേക്കർ കൂടിയാണ്. വളരെ ബ്രില്ല്യന്റായ സംവിധായകനാണ്. എന്നെ വളരെയധികം സ്വാധീനിച്ച പടങ്ങളാണ് വിരുമാണ്ടി പോലെയുള്ള ചിത്രങ്ങളൊക്കെ.  ഹീ വാസ് ബോൺ ഫോർ ഫിലിം. ചെറുപ്പത്തിലെ ബാലതാരമായി സിനിമയിൽ വന്നയാളാണ് അദ്ദേ​ഹം. അദ്ദേഹത്തിന്റെ മുപ്പത് വയസ്സുമുതൽ ഹീ ഈസ് എ മാസ്റ്റർ. ഈ സിനിമ കാരണം എങ്കിലും എനിക്ക് കമൽ ഹാസനെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നാണ് എന്റെ ആ​ഗ്രഹം," ചിദംബരത്തിന്റെ വാക്കുകളിങ്ങനെ.

ഒടുവിൽ, ചിദംബരം എന്ന ആ ഫാൻ ബോയുടെ ആഗ്രഹം സാധിച്ചിരിക്കുകയാണ്. ചെന്നൈയിൽ വച്ച് മഞ്ഞുമ്മൽ ബോയ്സ് ടീമിനൊപ്പം കമൽഹാസനെ കണ്ടിരിക്കുകയാണ് ചിദംബരം. "നിങ്ങൾ സിനിമയിൽ കണ്ടതല്ല, ഇതാണ് മഞ്ഞുമ്മൽ ബോയ്സിന്റെ യഥാർത്ഥ ക്ലൈമാക്സ്," എന്നാണ് ഉലകനായകനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ചിദംബരം പറഞ്ഞത്.  

Advertisment

കമൽഹാസനു വേണ്ടി മഞ്ഞുമ്മൽ ബോയ്സിന്റ പ്രത്യേക പ്രീമിയർ ഷോയും സംഘടിപ്പിച്ചിരുന്നു. ‘ഗുണ’ സംവിധായകൻ സന്താനഭാരതിയും പ്രീമിയർ കാണാൻ എത്തിയിരുന്നു. മഞ്ഞുമ്മൽ സിനിമയെ പറ്റി ചോദിച്ചറിഞ്ഞും ഗുണ ഷൂട്ടിംഗ് അനുഭവങ്ങളുമൊക്കെ പങ്കുവച്ചും ഏതാണ്ട് ഒരു മണിക്കൂറോളം ചിദംബരത്തിനും ടീമിനുമൊപ്പം ചെലവഴിച്ചാണ് കമൽഹാസൻ മടങ്ങിയത്. 

Read More Entertainment Stories Here

Kamal Haasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: