/indian-express-malayalam/media/media_files/e6Y4i0Du9qG8UjDgIXvV.jpg)
വരുന്ന സെപ്തംബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരദമ്പതികൾ അറിയിച്ചു.
കുടുംബ ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. ദീപിക പദുകോൺ ഗർഭിണിയെന്ന് സ്ഥിരീകരിച്ച് രൺവീർ സിങ് സ്ഥിരീകരിച്ചു. വരുന്ന സെപ്തംബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരദമ്പതികൾ അറിയിച്ചു.
ശ്രേയ ഘോഷാൽ, വിക്രാന്ത് മാസി, സോനു സൂദ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ, കൃതി സനൺ, വരുൺ ധവാൻ, അനുപം ഖേർ, രാകുൽ പ്രീത്, പ്രീതി സിന്റ, സോനം കപൂർ, ആയുഷ്മാൻ ഖുറാന തുടങ്ങി നിരവധി താരങ്ങൾ ബോളിവുഡിലെ താരദമ്പതികൾക്ക് ആശംസയറിയിച്ച് രംഗത്തെത്തി.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ ഈ വിവരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ താരങ്ങൾക്ക് ആശംസയറിയിക്കുന്നത്.
അടുത്തിടെ സ്ഥിരം സാരി ധരിച്ചെത്തുന്ന ദീപിക പദുകോണിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വയർ മറച്ച് വേഷം ധരിക്കുന്നത് ഗർഭിണി ആയതുകൊണ്ട് ആണോയെന്നായിരുന്നു പലരും സംശയം പങ്കുവച്ചത്. താനും രൺവീറും കുട്ടികളെ സ്നേഹിക്കുന്നുണ്ടെന്നും ഞങ്ങൾ സ്വന്തമായി കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ദീപിക നേരത്തെ പറഞ്ഞിരുന്നു.
"ഈ വ്യവസായത്തിൽ, പ്രശസ്തിയും പണവും കൊണ്ട് കൊണ്ടുപോകുന്നത് എളുപ്പമാണ്. പക്ഷേ വീട്ടിൽ ആരും എന്നെ ഒരു സെലിബ്രിറ്റിയെപ്പോലെ കാണുന്നില്ല. ഞാൻ ആദ്യം ഒരു മകളും സഹോദരിയുമാണ്. അത് മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ കുടുംബം എന്നെ വിനയശീലയാക്കിയാണ് വളർത്തിയത്. ഞാനും രൺവീറും അതേ മൂല്യങ്ങൾ ഞങ്ങളുടെ കുട്ടികളിലും വളർത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു," ദീപിക പറഞ്ഞു.
Read More Entertainment Stories Here
- ഈ മനുഷ്യനൊരു മുത്താണ്: ഗോപി സുന്ദറിനെ കുറിച്ച് മയോനി
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ശ്രീയുള്ള വീട്; മുംബൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി, വീഡിയോ
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- തപ്സി പന്നു വിവാഹിതയാവുന്നു
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
- തിരിച്ചുവിളി കാത്ത് ആരാധകൻ; മകനേ മടങ്ങി വരൂ എന്ന് ബേസിൽ
- ആദ്യ ക്രഷ് ഷാരൂഖ്; എന്നിട്ടും നായികയാവാൻ വിളിച്ചപ്പോൾ നോ പറഞ്ഞ് മധുബാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.