scorecardresearch

മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?

" അന്ന് അവരെന്റെ അച്ഛനായിട്ട് അഭിനയിച്ചു, പിൽക്കാലത്ത് ഞാൻ അവരുടെ അമ്മയായും അഭിനയിച്ചു," രസകരമായ അനുഭവം പങ്കിടുകയാണ് നടി

" അന്ന് അവരെന്റെ അച്ഛനായിട്ട് അഭിനയിച്ചു, പിൽക്കാലത്ത് ഞാൻ അവരുടെ അമ്മയായും അഭിനയിച്ചു," രസകരമായ അനുഭവം പങ്കിടുകയാണ് നടി

author-image
Entertainment Desk
New Update
 Meena Childhood.

മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് അതെന്നു തന്നെ പറയാം. ആരാണ് ആ നടിയെന്നല്ലേ? മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില്‍ ആ സവിശേഷത സ്വന്തമാക്കുന്ന നടി മീനയാണ്.

Advertisment

പി.ജി.വിശ്വംഭരന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയിലാണു മീന മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. യഥാര്‍ത്ഥത്തില്‍ മകളല്ല, മകള്‍ക്ക് തുല്യമായ കഥാപാത്രമായിരുന്നു അത്.

"ഓർക്കുമ്പോൾ നല്ല രസമുള്ള അനുഭവമാണത്. ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’യുടെ ക്ലിപ്പിംഗ് എന്നെ കാണിച്ച് കണ്ടോ ഇതോർമ്മയുണ്ടോ എന്നൊക്കെ എന്നോട് ചോദിച്ചു. ഓർമ്മയല്ല, പക്ഷേ നന്നായിട്ടുണ്ട് എന്നു പറഞ്ഞു. അവരെന്റെ അച്ഛനായിട്ട് അഭിനയിച്ചു, പിന്നെ ഞാൻ അവരുടെ അമ്മയായും അഭിനയിച്ചു. ഇതൊക്കെ സത്യംപറഞ്ഞാൽ അത്ഭുതമാണ്. തമിഴിൽ രജനീസാറിന്റെ മോളായും പാർട്ണറായും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ബാലകൃഷ്ണയുടെ കൂടെയും ചെറുപ്പകാലത്ത് അഭിനയിച്ചിട്ടുണ്ട്, പിന്നെ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചു," ഇതിനെ കുറിച്ച് മീന പറയുന്നതിങ്ങനെ.

Advertisment

രാക്ഷസ രാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍ തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ പിൽക്കാലത്ത് മീന അഭിനയിച്ചു. ഇതിൽ രാക്ഷസ രാജാവിലാണ് മീന യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായത്. മറ്റ് രണ്ട് ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മമ്മൂട്ടിയുടെ നായികയായിരുന്നില്ല. 

ബാല്യകാല സഖിയിലാണ് മമ്മൂട്ടിയുടെ അമ്മയായി മീന അഭിനയിച്ചത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബിന്‍റെ (മമ്മൂട്ടി)  ഉമ്മയായാണ് മീന അഭിനയിച്ചത്.  നജീബിന്‍റെ ബാപ്പ, അതായത് മീനയുടെ ഭര്‍ത്താവായി അഭിനയിച്ചത് മമ്മൂട്ടി തന്നെയായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. 

Read More Entertainment Stories Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: