scorecardresearch

അസൂയയോടെ ഞാൻ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചവർ: രാജമൗലി

കഴിഞ്ഞ ദിവസം പ്രേമലുവിനെ അഭിനന്ദിച്ച് തെലുങ്ക് താരം മഹേഷ് ബാബുവും രംഗത്തെത്തിയിരുന്നു, ‘ഒരു സിനിമ കണ്ട് ഞാൻ ഇതിനുമുൻപ് ഇത്രയധികം ചിരിച്ചത് എന്നാണെന്ന് ഓർക്കുന്നില്ല' എന്നായിരുന്നു മഹേഷിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസം പ്രേമലുവിനെ അഭിനന്ദിച്ച് തെലുങ്ക് താരം മഹേഷ് ബാബുവും രംഗത്തെത്തിയിരുന്നു, ‘ഒരു സിനിമ കണ്ട് ഞാൻ ഇതിനുമുൻപ് ഇത്രയധികം ചിരിച്ചത് എന്നാണെന്ന് ഓർക്കുന്നില്ല' എന്നായിരുന്നു മഹേഷിന്റെ കുറിപ്പ്

author-image
Entertainment Desk
New Update
Rajamouli Premalu Naslen Mamitha

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് രാജമൗലി. ബാഹുബലി, ആർആർആർ എന്നീ ചിത്രങ്ങളിലൂടെ രാജമൗലി ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇപ്പോഴിതാ, മലയാളം സിനിമകളെയും അഭിനേതാക്കളെയും കുറിച്ചു രാജമൗലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ കവരുന്നത്. ഹൈദരാബാദിൽ നടന്ന പ്രേമലുവിൻ്റെ സക്സസ് സെലിബ്രേഷനു ഇടയിലായിരുന്നു രാജമൗലിയുടെ വാക്കുകൾ.  മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന കാര്യം ഞാൻ സമ്മതിച്ചു എന്നായിരുന്നു രാജമൗലിയുടെ വാക്കുകൾ.

Advertisment

“മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്," രാജമൗലി പറഞ്ഞു. മമിത ബൈജുവിനെ സായ് പല്ലവിയുമായും ഗീതാഞ്ജലിയുമായും താരതമ്യം ചെയ്തുകൊണ്ട് ആ  തലത്തിൽ ശ്രദ്ധ നേടാൻ സാധ്യതയുണ്ട് മമിതയ്ക്കെന്നും രാജമൗലി വിലയിരുത്തുന്നു. 

താൻ റോം-കോം ചിത്രങ്ങളുടെ ആരാധകനല്ലെന്നും എന്നാൽ പ്രേമലു തന്നെ സംബന്ധിച്ച് ചിരിപ്പൂരമായിരുന്നുവെന്നും രാജമൗലി പറയുന്നു. പ്രേമലുവിലെ പ്രധാന അഭിനേതാക്കളെയും അടുത്തുവിളിച്ച് അഭിനന്ദിക്കാനും രാജമൗലി മറന്നില്ല. 

രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആണ് തെലുങ്കിൽ പ്രേമലുവിന്റെ ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് മാർച്ച് 8നാണ് തിയേറ്ററുകളിലെത്തിയത്. 

Advertisment

കഴിഞ്ഞദിവസം, പ്രേമലു കണ്ട് നടൻ മഹേഷ് ബാബുവും ചിത്രത്തെ അഭിനന്ദിച്ചിരുന്നു. ‘ഒരു സിനിമ കണ്ട് ഞാൻ ഇതിനുമുൻപ് ഇത്രയധികം ചിരിച്ചത് എന്നാണെന്ന് ഓർക്കുന്നില്ല' എന്നായിരുന്നു മഹേഷിന്റെ കുറിപ്പ്. 

Read More Entertainment Stories Here

Ss Rajamouli Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: