scorecardresearch

പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു

മഞ്ഞുമ്മൽ ബോയ്സിൽ ഒർജിനൽ ഗുണ കേവിൽ ചിത്രീകരിച്ച ശ്രീനാഥ് ഭാസിയുടെ സീനിനെ കുറിച്ച് സംവിധായകൻ

മഞ്ഞുമ്മൽ ബോയ്സിൽ ഒർജിനൽ ഗുണ കേവിൽ ചിത്രീകരിച്ച ശ്രീനാഥ് ഭാസിയുടെ സീനിനെ കുറിച്ച് സംവിധായകൻ

author-image
Entertainment Desk
New Update
Sreenath Bhasi Manjummel Boys

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സർവൈവൽ ത്രില്ലർ തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് വലിയ രീതിയിലുള്ള നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. കൊടൈക്കനാലിലെ ഒർജിനൽ ഗുണ കേവിലും പെരുമ്പാവൂര് 4 കോടിയോളം മുടക്കി സെറ്റിട്ട ഗുണ കേവിലുമായാണ് ചിത്രം പൂർത്തിയാക്കിയത്.

Advertisment

ചിത്രത്തിൽ, ശ്രീനാഥ് ഭാസി സ്വപ്നം കാണുന്ന സീനുകൾ എല്ലാം ഒർജിനൽ ഗുണ കേവിൽ ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ചിദംബരം. ആ സീനുകൾ ചിത്രീകരിച്ചതെങ്ങനെയെന്നും ചിദംബരം വ്യക്തമാക്കുന്നു. 

"റിയൽ ഗുണ കേവിനകത്തു വരെ പോയിട്ട് അവിടെ ഒരു സീനെങ്കിലും ചിത്രീകരിച്ചില്ലെങ്കിൽ മോശമല്ലേ. അങ്ങനെ ചെയ്തതാണ്. ആ കേവ് സിസ്റ്റമൊക്കെ മനുഷ്യകുലത്തേക്കാളും പഴയതാണ്, ഭൂമി ഉണ്ടായ കാലം മുതൽ ഉണ്ടായതാണ് എന്നൊക്കെയുള്ള ഫീലാണ് നമുക്കവിടെ നിൽക്കുമ്പോൾ കിട്ടുക," ചിദംബരം പറയുന്നു. 

"പൂർണ നഗ്നനായിട്ടാണ് ഭാസി ആ സീനിൽ അഭിനയിക്കുന്നത്. ഭാസിയ്ക്ക് ആ തീരുമാനം എടുക്കാൻ ഒട്ടും സമയം എടുത്തില്ല. ഞങ്ങൾ ഗുണ കേവ് കണ്ടപ്പോൾ അവിടെ എന്തെങ്കിലുമൊന്നു ഷൂട്ട് ചെയ്യണമെന്നു തോന്നി. അത് സ്ക്രിപ്റ്റിൽ ഇല്ലാത്ത സീനാണ്. അങ്ങനെ ഡ്രീം സീക്വൻസ് ഷൂട്ട് ചെയ്യാം എന്നു തീരുമാനിച്ചു. രക്തത്തിൽ കുളിച്ചുവരുന്നതുപോലെ ഷൂട്ട് ചെയ്യാം എന്നോർത്തു. പക്ഷേ മേക്കപ്പ് ചെയ്തെടുക്കാൻ ഒരു മണിക്കൂർ വേണമെന്ന് മേക്കപ്പ് ടീം പറഞ്ഞു. ഷൂട്ടിംഗ് പെർമിഷനാണെങ്കിൽ രാവിലെ 5 മുതൽ 9 മണി വരെയെ ഉള്ളൂ. അതുകഴിയുമ്പോൾ പിന്നെ ടൂറിസ്റ്റുകൾക്കുള്ള സമയമാണ്. മാക്സിമം അരമണിക്കൂർ കൊണ്ട് ഷൂട്ട് ചെയ്യണം. മേക്കപ്പ് എന്തായാലും ചെയ്യാൻ പറ്റില്ലെന്നു മനസ്സിലായി. കോസ്റ്റ്യൂം എന്തു ചെയ്യും എന്നായി പിന്നെ ആലോചന. അപ്പോൾ മഷറാണ് പൂർണ്ണ നഗ്നനായി ചിത്രീകരിച്ചാലോ എന്നു ചോദിച്ചത്. വൈ നോട്ട് എന്നു ഞാനും ചോദിച്ചു. ഭാസിയ്ക്ക് അത് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല."

Advertisment

Read More Entertainment Stories Here

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: