/indian-express-malayalam/media/media_files/1VXTKZjI0Qam0u71pKIq.jpg)
ആക്സിഡന്റ് സീനിന്റെ മൂന്ന് ഞെട്ടിപ്പിക്കുന്ന വിഷ്വലുകളാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരിക്കുന്നത്
ഡ്യൂപ്പില്ലാതെ കാറോടിച്ച് അതിസാഹസികമായ ആക്ഷൻ സ്വീക്വൻസ്​ ചെയ്യുന്ന തമിഴകത്തിന്റെ പ്രിയനടൻ തല അജിത്തിന്റെ സ്റ്റണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അജിത് കുമാർ നായകനായ 'വിടാമുയർച്ചി' എന്ന ചിത്രത്തിലെ ആക്സിഡന്റ് സീനിന്റെ മൂന്ന് ഞെട്ടിപ്പിക്കുന്ന വിഷ്വലുകളാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരിക്കുന്നത്.
അജിത് അതിവേഗത്തിൽ ഓടിക്കുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നൊരു സീനാണിത്. ഓടുന്ന കാർ പൊടുന്നനെ രണ്ട് വശത്തേക്കും വെട്ടിത്തിരിക്കുന്നതും പിന്നാലെ റോഡിന് സമീപത്തേക്ക് തലകീഴായി മറിയുന്നതും കാണാം. അജിത്തിന് പുറമെ മറ്റൊരു താരം കൂടി ഈ സീനിലുണ്ട്.
#Vidaamuyarchi accident footage looks shocking 😱😱😱
— Vasu Cinemas (@vasutheatre) April 4, 2024
Extraordinary effort #ThalaAjith
A #Magizhthirumeni film pic.twitter.com/778aXZg63x
ഓടിയെത്തുന്ന സ്റ്റണ്ട് അസിസ്റ്റന്റുമാർ ചേർന്ന് മറിഞ്ഞ കാറിൽ നിന്ന് താരത്തെ പുറത്തെത്തിക്കുന്നതും കാണാം. അജിത്തിന് പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് സൂചന. "അജിത്ത് കുമാറിന്റെ ധീരതയ്ക്ക് അതിരുകളില്ല, പേടിപ്പെടുത്തൊരു സ്റ്റണ്ട് സീക്വൻസിനായി ഡ്യൂപ്പില്ലാതെ അഭിനയിച്ച് അജിത് കാണിക്കുന്ന ധീരതയുള്ള ഡെഡിക്കേഷൻ കാണൂ," എന്നാണ് നിർമ്മാണ കമ്പനി അഭിനന്ദിച്ചത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് ചിത്രത്തിന്‍റെ ദൈര്‍ഘ്യമേറിയ ഷെഡ്യൂള്‍ തീര്‍ത്തിരുന്നു. അപ്പോൾ നടന്ന അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടം നടക്കുമ്പോൾ അജിത്തും നടന്‍ ആരവും കാറിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരുക്കുമേറ്റു.
സിനിമയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് 'വിടാമുയർച്ചി'. ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.
വീഡിയോയ്ക്ക് താഴെ നിരവധി പ്രമുഖരാണ് കമന്റുകളുമായെത്തുന്നത്. താരത്തിന്റെ ആരോഗ്യനില ശ്രദ്ധിക്കണമെന്നാണ് ഭൂരിഭാഗം പേരും നിർമ്മാണ കമ്പനിയോട് പറയുന്നത്. താരത്തിന്റെ സിനിമയോടുള്ള ആത്മാർത്ഥതയെ മുക്തകണ്ഠം അഭിനന്ദിക്കുകയാണ് ആരാധകർ. ഡെഡിക്കേഷൻ എന്ന് പുകഴ്ത്തി ഡ്യൂപ്പില്ലാതെ അഭിനയിപ്പിച്ച് താരത്തെ കൊല്ലാക്കൊല ചെയ്യരുതെന്നും ചില ഡൈ ഹാർഡ് ഫാൻസ് അപേക്ഷിക്കുന്നുണ്ട്.
Read More Entertainment Stories Here
- നിരന്തരം ക്ലാസ് കട്ട് ചെയ്യും, പഠിക്കില്ല, കളിപ്പാട്ടങ്ങൾ കേടാക്കും; ടീച്ചർമാർക്ക് തലവേദനയായിരുന്ന കുട്ടി
- പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us