/indian-express-malayalam/media/media_files/yGd0l6yNldmkRtZraseg.jpg)
വളർത്തുപൂച്ചയ്ക്ക് ചിഞ്ചുനായർ എന്ന പേരു നൽകിയതുമായി ബന്ധപ്പെട്ട വിവാദം സോഷ്യൽ മീഡിയയിലുണ്ടാക്കിയ ഓളം ചെറുതല്ല. ഇപ്പോഴിതാ, ചിഞ്ചുനായർക്കു പിന്നാലെ കോഫി മേനോനും വാർത്തകളിൽ നിറയുകയാണ്. ഇതാരാണ് കോഫി മേനോൻ എന്നല്ലേ? നടി ഐശ്വര്യ മേനോൻ ആണ് തന്റെ വളർത്തുനായയ്ക്ക് കോഫി മേനോൻ എന്നു പേരു നൽകിയിരിക്കുന്നത്.
"എന്റെ മകൾ കോഫി മേനോനെ താലോലിച്ചിരിക്കുന്ന തെറാപ്പിയാണ് എനിക്കു വേണ്ടത്," എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്. കോഫി മേനോന്‍ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടും ടാഗ് ചെയ്തിട്ടുണ്ട്. 5126 ഫോളോവേഴ്‌സുള്ള ഈ പേജിന്റെ ബയോയിൽ ഐശ്വര്യ മേനോന്‍ മമ്മീസ് മോഹക് പ്രിന്‍സസ് എന്നും നൽകിയിട്ടുണ്ട്.
ഉന്നത കുലജാത പട്ടി, കോഫി മേനോന്റെ അമ്മയുടെ പേര് ചിഞ്ചു മേനോൻ എന്നും അച്ഛന്റെ പേര് ദത്തൻ നമ്പൂതിരി എന്നുമായിരിക്കും അല്ലെ? എന്നിങ്ങനെ പോവുന്നു ചിത്രത്തിനു ലഭിച്ച കമന്റുകൾ.
ട്രോൾ പേജുകളിലും കോഫി മേനോൻ താരമായിട്ടുണ്ട്.
തമിഴ്, കന്നട ചിത്രങ്ങളിൽ സജീവമായ ഐശ്വര്യയുടെ ആദ്യ മലയാള ചിത്രം ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാംഗോസ് ആയിരുന്നു. റിലീസിനൊരുങ്ങുന്ന 'ബസൂക്ക' എന്ന മമ്മൂട്ടി ചിത്രത്തിലും ഐശ്വര്യയുണ്ട്.
Read More Entertainment Stories Here
- ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
- നിരന്തരം ക്ലാസ് കട്ട് ചെയ്യും, പഠിക്കില്ല, കളിപ്പാട്ടങ്ങൾ കേടാക്കും; ടീച്ചർമാർക്ക് തലവേദനയായിരുന്ന കുട്ടി
- പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.