/indian-express-malayalam/media/media_files/jlyk54pKEdoL63bJwNSk.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
തമിഴ് സിനിമയിലെ 'പവർ കപ്പിളാണ്' നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും. ഇരുവരുടെ പ്രണയവും വിവാഹവും വലിയ രീതിയിലാണ് ആരാധകർ ആഘോഷിച്ചത്. 2022ലാണ് നയൻതാര വിഘ്‌നേഷിനെ വിവാഹം കഴിക്കുന്നത്. ഇരുവരെയും പരസ്പരം അടുപ്പിച്ചത് തമിഴ് നടൻ ധനുഷാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഘ്‌നേഷ്.
'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ കഥ നയൻതാരയോട് പറയാനുള്ള ആശയം ധനുഷാണ് തന്നതെന്ന് ഹലോ ഇന്ത്യയുമായുള്ള സംഭാഷണത്തിനിടെ വിഘ്നേഷ് പറഞ്ഞു. "ധനുഷ് സാറാണ് നയനോട് കഥ പറയാൻ പ്രേരിപ്പിച്ചത്. അവൾക്കത് ഇഷ്ടപ്പെട്ടു. അവൾ വന്നതോടെയാണ്, ആ സിനിമ ചെയ്യാൻ ആദ്യം താൽപ്പര്യമില്ലെന്ന് പറഞ്ഞ നടൻ വിജയ് സേതുപതിയെയും എനിക്ക് കാസ്റ്റ് ചെയ്യാൻ സാധിച്ചത്.
തിരക്കഥയെക്കുറിച്ച് അദ്ദേഹത്തിന് ആദ്യം ബോധ്യമുണ്ടായിരുന്നില്ല. എന്നാൽ നയൻ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം സമ്മതിച്ചത്. നയനൊപ്പം ഒരുപാട് സമയം ചിലവഴിക്കാൻ ആ സിനിമ എനിക്ക് വഴിയൊരുക്കി. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ പങ്കാളികളായി" വിഘ്നേഷ് ശിവൻ പറഞ്ഞു. .
2022ൽ, ദമ്പതികൾ മക്കളായ ഉയിരിനെയും ഉലഗിനെയും സ്വാഗതം ചെയ്തു. "2023ൽ ആരംഭിക്കേണ്ടതായിരുന്ന ഒരു സിനിമ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ആ സമയത്ത് കുഞ്ഞുങ്ങൾക്ക് മൂന്ന് മാസം മാത്രമേ പ്രായമുള്ളൂ, സിനിമ യാഥാർത്ഥ്യമാകതിരുന്നതിൽ എനിക്ക് നിരാശ തോന്നി. എന്നിരുന്നാലും, എൻ്റെ അടുത്ത സിനിമ ആരംഭിക്കുന്നതിന് മുമ്പ് എനിക്ക് ആറ് മുതൽ എട്ട് മാസം വരെ ഇടവേള ലഭിച്ചു. കുഞ്ഞുങ്ങളോടൊപ്പം ധാരാളം സമയം ചിലവഴിക്കാൻ കിട്ടിയതിനാൽ അതൊരു അനുഗ്രഹമായി മാറി," വിഘ്നേഷ് കൂട്ടിച്ചേർത്തു. .
View this post on InstagramA post shared by HELLO! india (@hellomagindia)
2023ൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ജവാൻ എന്ന ചിത്രത്തിലൂടെ നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, പ്രിയാമണി, സന്യ മൽഹോത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Read More Entertainment Stories Here
- വാടക കൊടുക്കാൻ ആളില്ല; കുടുംബത്തിൻ്റെ ഏക ആശ്രയം ഞാനാണ്: നോറ ഫത്തേഹി
- നിന്നെ കാവിലെ പാട്ട് മത്സരത്തിന് കണ്ടോളാം; ധ്യാനിനോട് ബേസിൽ, ഇടയിൽ കുത്തിത്തിരിപ്പുമായി അജു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സുപ്രിയ അല്ലേ ആ സ്കൂട്ടറിൽ പോയത്?; വൈറലായി വീഡിയോ
- അന്നൊരു മലയാളി പെൺകുട്ടി തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ, അതു ഞാനെന്ന് സുരഭി
- ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.