scorecardresearch

വാടക കൊടുക്കാൻ ആളില്ല; കുടുംബത്തിൻ്റെ ഏക ആശ്രയം ഞാനാണ്: നോറ ഫത്തേഹി

എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ താൻ കഠിനാധ്വാനം ചെയ്യുന്നതിൻ്റെ കാരണം വെളിപ്പെടുത്തി നോറ

എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ താൻ കഠിനാധ്വാനം ചെയ്യുന്നതിൻ്റെ കാരണം വെളിപ്പെടുത്തി നോറ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nora Fatehi

ചിത്രം: നോറ ഫത്തേഹി/ ഇൻസ്റ്റഗ്രാം

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് നോറ ഫത്തേഹി. അടുത്തിടെ പുറത്തിറങ്ങിയ മഡ്ഗാവ് എക്‌സ്‌പ്രസ് എന്ന ചിത്രത്തിലെ നോറയുടെ കഥാപാത്രം ശ്രദ്ധനേടിയിരുന്നു. ബോളിവുഡിൽ എത്തുന്നതിന് മുൻപ് താൻ നേരിട്ട പ്രതിസന്ധികളാണ് തന്നെയിത്ര മനോബലമുള്ള വ്യക്തിയാക്കിയതെന്ന് തുറന്നു പറയുകയാണ് നോറ ഫത്തേഹി. കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നത് താൻ മാത്രമാണെന്നും, എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ താൻ കഠിനാധ്വാനം ചെയ്യുന്നതിൻ്റെ പ്രധാന കാരണമിതാണെന്നും നോറ പറഞ്ഞു.

Advertisment

"ഞാൻ വളരെ കഠിനാധ്വാനം ചെയ്യുന്ന ഒരാളാണ്. ദിവസം മുഴുവനും ഞാൻ ജോലി ചെയ്യുന്നുണ്ട്. ദിവസം മൂന്നു ഷൂട്ടുകൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. മുഴുവൻ സമയവും ഞാൻ പ്രവർത്തിക്കുന്നുണ്ട്. അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ഞാനാണ്​ എന്റെ കുടുംബം നോക്കുന്നത്. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. എൻ്റെ ജീവിതത്തിൽ എനിക്ക് സാമ്പത്തിക സഹായം നൽകാനോ എൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനോ എന്റെ വാടക നൽകാനോ വേറെ ആരുമില്ല.

എല്ലാത്തിനും ഞാനാണ് പണം നൽകുന്നത്. എന്റെ അമ്മയെ നോക്കുന്നത് ഞാനാണ്, എന്റെ സഹോദരങ്ങളെ പരിപാലിക്കുന്നത് ഞാനാണ്, എന്റെ സുഹൃത്തുക്കളെയും ഞാൻ നോക്കാറുണ്ട്. എനിക്ക് പണം സമ്പാദിക്കണം, അത് വളരെ പ്രധാനമാണ്.

ഈ പോരാട്ടങ്ങൾക്കും കണ്ണീരിനും തിരസ്‌കരണത്തിനും ശേഷമാണ് എനിക്കിത്ര കട്ടിയുണ്ടായതെന്ന് ഒരുപാട് ആളുകൾ ചിന്തിച്ചേക്കാം. എന്നാൽ ഞാൻ നേരത്തെതന്നെ അങ്ങനെ ആയിരുന്നു. ഞാൻ ഉദ്ദേശിച്ചത്, ടൊറൻ്റോയിലെ ഞാൻ താമസിച്ചിരുന്ന പ്രദേശത്തെക്കുറിച്ചാണ്. അത് വളരെ പരുക്കൻ പ്രദേശമാണ്, ഞങ്ങൾ അവിടെ ധാരാളം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഞങ്ങളുടെ മുന്നിൽ വെടിവയ്പ്പുകൾ പോലും നടന്നിട്ടുണ്ട്.

Advertisment

എനിക്ക് ഇത്ര മനോബലം ഇല്ലായിരുന്നുവെങ്കിൽ, കഴിഞ്ഞ 9-10 വർഷമായി ഇന്ത്യയിലോ ഇൻഡസ്ട്രിയിലോ പോലും എനിക്ക് ഈ നേട്ടം കൈവരിക്കാൻ കഴിയുമായിരുന്നില്ല. എല്ലായ്‌പ്പോഴും കടുപ്പമേറിയവളായിരിക്കുമ്പോൾ, ചിലപ്പോൾ ജീവിതം അതിരുകടക്കും," കണക്ട് എഫ്എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിൽ നോറ ഫത്തേഹി പറഞ്ഞു.

Read More Entertainment Stories Here

Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: