/indian-express-malayalam/media/media_files/3H3ZrOSSPYrtFNtWGoI7.jpg)
അച്ഛനെയും അമ്മയേയും കാണാൻ ഇടയ്ക്കൊക്കെ നയൻതാര കൊച്ചിയിൽ എത്താറുണ്ട്. നയൻതാരയുടെ കൊച്ചി സന്ദർശനത്തിനിടെ പകർത്തിയൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
പാതിരാത്രി രവിപുരം തനിഷ്കിനു എതിർവശത്തെ ഐസ്ക്രീം പാർലറിനു മുന്നിൽ കയ്യിലൊരു ഐസ്ക്രീമും നുണഞ്ഞു കൊണ്ടിരിക്കുന്ന നയൻതാരയെ ആണ് വീഡിയോയിൽ കാണാനാവുക. നയൻതാരയുടെ സഹായികൾ തന്നെയാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. .
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം. അതിനൊപ്പം റൗഡി പിക്ച്ചേഴ്സ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണകമ്പനിയും ഈ ദമ്പതികൾക്കുണ്ട്.
സിനിമാതിരക്കുകൾ ഒഴിയുമ്പോൾ കുടുംബസമേതം യാത്ര ചെയ്യാനാണ് നയൻതാരയും വിക്കിയ്ക്കുമേറെയിഷ്ടം. യാത്രാ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം സൗദി അറേബ്യയിലെ ജിദ്ദയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയിരുന്നു.
എസ് ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. .
Read More Entertainment Stories Here
- സുപ്രിയ അല്ലേ ആ സ്കൂട്ടറിൽ പോയത്?; വൈറലായി വീഡിയോ
- അന്നൊരു മലയാളി പെൺകുട്ടി തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ, അതു ഞാനെന്ന് സുരഭി
- ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
- വളർത്തുനായയ്ക്ക് പേര് കോഫി മേനോൻ; ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ
- നിരന്തരം ക്ലാസ് കട്ട് ചെയ്യും, പഠിക്കില്ല, കളിപ്പാട്ടങ്ങൾ കേടാക്കും; ടീച്ചർമാർക്ക് തലവേദനയായിരുന്ന കുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us