scorecardresearch

ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ

കുടുംബാംഗങ്ങൾക്കു മുന്നിൽ കുസൃതി കാട്ടി, പാട്ടുപാടി, നൃത്തച്ചുവടുകളുമായി ആയുഷ്മാൻ ഖുറാനയും സഹോദരനും

കുടുംബാംഗങ്ങൾക്കു മുന്നിൽ കുസൃതി കാട്ടി, പാട്ടുപാടി, നൃത്തച്ചുവടുകളുമായി ആയുഷ്മാൻ ഖുറാനയും സഹോദരനും

author-image
Entertainment Desk
New Update
Ayushmann Khurrana Aparshakti Khurana

ബോളിവുഡിലെ പ്രശസ്തരായ താരസഹോദരങ്ങളാണ് ആയുഷ്മാൻ ഖുറാനയും അപർശക്തി ഖുറാനയും. ഇരുവരുടെയും രസകരമായൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. കുടുംബാംഗങ്ങൾക്കു മുന്നിൽ കുസൃതി കാട്ടി, പാട്ടുപാടി, നൃത്തച്ചുവടുകളുമായി തകർക്കുന്ന ആയുഷ്മാനെയും അപർശക്തിയേയുമാണ് വീഡിയോയിൽ കാണാനാവുക.

Advertisment

മുതിർന്നിട്ടും ഉള്ളിൽ കുട്ടിത്തം സൂക്ഷിക്കുന്ന ഖുറാന സഹോദരന്മാരുടെ ഡാൻസിനെയും ആറ്റിറ്റ്യൂഡിനെയും അഭിനന്ദിക്കുകയാണ് ആരാധകർ.

റോഡീസ് എന്ന റിയാലിറ്റി ഷോയിലൂടെ ഇന്ത്യൻ വിനോദ വ്യവസായത്തിലേക്ക് ചുവടുവെച്ച ആയുഷ്മാൻ 2012ൽ പുറത്തിറങ്ങിയ വിക്കി ഡോണറിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബദായ് ഹോ, ഡ്രീം ഗേൾ സീരീസ്, ബാല, ദം ലഗാ കെ ഹൈഷ, ബറേലി കി ബർഫി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ആയുഷ്മാനെ പ്രശസ്തനാക്കി. ആർട്ടിക്കിൾ 15, ഗുലാബോ സിതാബോ, ഡോക്ടർ ജി, അനെക്, ആൻ ആക്ഷൻ ഹീറോ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2018 ലെ അന്ധാധുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും ആയുഷ്മാനു ലഭിച്ചു. 

Advertisment

ആമസോൺ പ്രൈം വീഡിയോയുടെ ജൂബിലി എന്ന സീരീസിൽ ബിനോദ് ദാസ് (മദൻ കുമാർ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്  അപർശക്തി ഖുറാന വാർത്തകളിൽ ഇടം നേടിയിരുന്നു. 2016ൽ ആമിർ ഖാൻ്റെ ദംഗലിലൂടെയാണ് അപർശക്തി ഖുറാന ബോളിവുഡിലേക്ക് ചുവടുവച്ചത്. അതേ വർഷം തന്നെ അദ്ദേഹം സാത് ഉച്ചക്കിയിൽ അഭിനയിച്ചു. ബദരീനാഥ് കി ദുൽഹനിയയിൽ, അപർശക്തി വരുൺ ധവാനും ആലിയ ഭട്ടിനുമൊപ്പം അഭിനയിച്ചു, കൂടാതെ ഹാപ്പി ഫിർ ഭാഗ് ജായേഗിയിൽ സോനാക്ഷി സിൻഹ, ഡയാന പാൻ്റി എന്നിവരോടൊപ്പം പ്രവർത്തിച്ചു. സ്ട്രീ, ലൂക്കാ ചുപ്പി, രാജ്മ ചാവൽ, ബാല ആൻഡ് പതി, പട്‌നി ഔർ വോ, ധോഖ: റൗണ്ട് ഡി കോർണർ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Read More Entertainment Stories Here

Ayushmann Khurrana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: