/indian-express-malayalam/media/media_files/AO3a7GDTq6xGew3NgBdY.jpg)
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണിത്. നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മക്കളിൽ മൂന്നുപേരും അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഒപ്പം യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമുമൊക്കെയായി ഫാഷൻ, ലൈഫ്സ്റ്റൈൽ, ട്രാവൽ വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് ഈ പെൺകുട്ടികളെല്ലാം തന്നെ. അഹാദിഷിക എന്നാണ് ഈ സഹോദരിമാർക്ക് ആരാധകർക്കിടയിലെ വിളിപ്പേര്.
ഇപ്പോഴിതാ, ഈ സഹോദരിമാരുടെ ആസ്തിയും വരുമാനകണക്കുകളുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കൊല്ലത്തുനിന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കൃഷ്ണകുമാർ മത്സരിക്കുന്നുണ്ട്. അതിനു മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആണ് കുടുംബാംഗങ്ങളുടെ വരുമാനവിവരങ്ങളെക്കുറിച്ചുള്ള കണക്കുകൾ ഉള്ളത്.
കൃഷ്ണകുമാറിന്റെ വാർഷിക വരുമാനം 10.46 ലക്ഷം രൂപ എന്നാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യ സിന്ധു കൃഷ്ണയ്ക്ക് 2.10 ലക്ഷവും മക്കൾക്ക് നാലുപേർക്കും കൂടി 1.03 കോടി രൂപയുമാണ് വാർഷികവരുമാനമായി കാണിച്ചത്. 1.6 കോടിയുടെ ആസ്തി തനിക്കുണ്ടെന്നും കൃഷ്ണകുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
നിക്ഷേപമായി കാണിച്ചിരിക്കുന്നത്, 14.54 ലക്ഷം രൂപയാണ്. ഭാര്യയ്ക്ക് 72.23 ലക്ഷവും മക്കൾക്ക് 3.91 കോടിയുടെ നിക്ഷേപവും കാണിച്ചിരിക്കുന്നു.
സ്വർണത്തിന്റെ കണക്കെടുക്കുമ്പോൾ, കൃഷ്ണകുമാറിന്റെ കൈവശം ആറര പവനും സിന്ധു കൃഷ്ണയ്ക്ക് 60 പവൻ സ്വർണ്ണവും 360 ഗ്രാം വജ്രവും കാണിക്കുന്നു. മക്കളുടെ കൈവശം 30 പവൻ സ്വർണ്ണമായിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വരുമാനത്തിന്റെ പ്രധാന സോഴ്സ് യൂട്യൂബ്
കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും യൂട്യൂബിൽ സ്വന്തമായ ചാനലുകളുണ്ട്. അഹാനയാണ് യൂട്യൂബിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്. 1.3 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് അഹാനയ്ക്കുള്ളത്. ദിയയ്ക്ക് എട്ടുലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സും ഇഷാനിയ്ക്കും ഹൻസികയ്ക്കും ആറുലക്ഷം സബ്സ്ക്രൈബേഴ്സുമാണ് യൂട്യൂബിൽ ഉള്ളത്. സിന്ധു കൃഷ്ണയ്ക്ക് നാലു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. കൃഷ്ണകുമാറിനാവട്ടെ ഒന്നര ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സും.
അച്ഛനേക്കാൾ വരുമാനം മക്കൾക്കുണ്ട് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. 2023-2024 സാമ്പത്തിക വർഷത്തിൽ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയാണ്. അതേസമയം, ദിയയുടെ വരുമാനം 13,30,129 രൂപയാണ്. ഇഷാനിയുടേത് 26, 43,370 എന്നാണ് വാർഷികവരുമാനമായി കാണിച്ചിരിക്കുന്നത്.
Read More Entertainment Stories Here
- കൊറിയയിലെ 'ലാലേട്ടൻ' വിവാഹിതനാകുന്നു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സ്വപ്ന സാക്ഷാത്കാരം; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയൻതാര
- ഇതാണ് ആ രണ്ടുവരി പാട്ട്; അമ്മയ്ക്കൊപ്പം ഗംഭീര പ്രകടനവുമായി ഇന്ദ്രജിത്ത്
- ഞങ്ങൾ പ്രണയത്തിലാകാൻ കാരണം ആ തമിഴ് നടൻ; വെളിപ്പെടുത്തി നയൻതാരയും വിഘ്നേഷും
- വാടക കൊടുക്കാൻ ആളില്ല; കുടുംബത്തിൻ്റെ ഏക ആശ്രയം ഞാനാണ്: നോറ ഫത്തേഹി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.