/indian-express-malayalam/media/media_files/2qLZ2rp1kKBB6dgNbOqt.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊറിയൻ നടൻ മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. ഡോൺ ലീ എന്നറിയപ്പെടുന്ന നടൻ കാമുകി യെ ജുങ്-ഹ്വയെ ആണ് വിവാഹം കഴിക്കുന്നത്. 2024 മെയ് മാസത്തിലാണ് വിവാഹം. 2021ൽ ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്.
2016 മുതൽ ഡോങ്-സിയോക്കും ജുങ്-ഹ്വയും പ്രണയത്തിലായിരുന്നു. സിയോളിൽ, കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന്, മായുടെ ഏജൻസിയായ ബിഗ് പഞ്ച് എൻ്റർടെയ്ൻമെൻ്റിൻ്റെ പ്രതിനിധി പറഞ്ഞു. നിലവിൽ വിവാഹത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
2022-ൽ ഒരു അവാർഡ് ഷോയിൽ സംസാരിക്കവെ, യെ ജുങ്-ഹ്വയെ മാ തൻ്റെ 'ഭാര്യ' എന്ന് പരാമർശിച്ചതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ആദ്യമായി ഉയർന്നത്. വിവാഹ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയകളിലടക്കം ആരാധകർ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.
കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ്, ഡോൺ ലീ. കൊറിയയിലെ മോഹൻലാൽ എന്നാണ് മലയാളി പ്രേക്ഷകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
Read More Entertainment Stories Here
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സ്വപ്ന സാക്ഷാത്കാരം; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയൻതാര
- ഇതാണ് ആ രണ്ടുവരി പാട്ട്; അമ്മയ്ക്കൊപ്പം ഗംഭീര പ്രകടനവുമായി ഇന്ദ്രജിത്ത്
- ഞങ്ങൾ പ്രണയത്തിലാകാൻ കാരണം ആ തമിഴ് നടൻ; വെളിപ്പെടുത്തി നയൻതാരയും വിഘ്നേഷും
- വാടക കൊടുക്കാൻ ആളില്ല; കുടുംബത്തിൻ്റെ ഏക ആശ്രയം ഞാനാണ്: നോറ ഫത്തേഹി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.