scorecardresearch

ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ

90 കോടി ബജറ്റിലൊരുക്കിയ രജനികാന്ത് ചിത്രം ലാൽസലാം ബോക്സ് ഓഫീസിൽ നിന്നും ആകെ നേടിയത് 36 കോടി

90 കോടി ബജറ്റിലൊരുക്കിയ രജനികാന്ത് ചിത്രം ലാൽസലാം ബോക്സ് ഓഫീസിൽ നിന്നും ആകെ നേടിയത് 36 കോടി

author-image
Entertainment Desk
New Update
Laal Salaam| Siren

മലയാളസിനിമയ്ക്കിത് നല്ല സിനിമകളുടെ പൂക്കാലമാണ്. പുതുവർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിനു ലഭിച്ചിരിക്കുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം എന്നിവയെല്ലാം ജനപ്രീതി നേടിയതിനൊപ്പം ബോക്സ് ഓഫീസിലും ലാഭം നേടി കൊടുത്ത ചിത്രങ്ങളാണ്. എന്നാൽ, ഈ മലയാളം ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ തമിഴ് പ്രേക്ഷകർക്കും തമിഴ്നാട്ടിലെ തിയേറ്ററുകൾക്കും വലിയ ആശ്വാസമാവുന്നത്. 

Advertisment

കാരണം, 2014 ജനുവരി മുതൽ മാർച്ച് വരെ തിയേറ്ററുകളിലെത്തിയ 68 തമിഴ് സിനിമകളിൽ 66 എണ്ണവും ഫ്ളോപ്പാണ്. ഈ വർഷം 100 കോടി എന്ന നേട്ടം സ്വന്തമാക്കിയ ഏക ചിത്രം ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ആണ്. 104.79 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ക്യാപ്റ്റൻ മില്ലർ കഴിഞ്ഞാൽ, പിന്നീട് കളക്ഷൻ റെക്കോർഡിൽ മികച്ചുനിൽക്കുന്ന മറ്റൊരു ചിത്രം ശിവകാര്‍ത്തികേയന്റെ ‘അയലാന്‍’ ആണ്. 

ഈ രണ്ടുചിത്രങ്ങളും മാറ്റി നിർത്തിയാൽ, ബാക്കി ചിത്രങ്ങൾക്കൊന്നും തിയേറ്ററിൽ നിന്നും വലിയ നേട്ടം കൊയ്യാൻ സാധിച്ചിട്ടില്ല. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാൽ സലാം, രജനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്ളോപ്പായാണ് സിനിമ നിരൂപകർ വിലയിരുത്തുന്നത്. ഏതാണ്ട് 90 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നേടാനായത് 36.1 കോടി മാത്രം.  വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തിയ 60 കോടി ബജറ്റിൽ നിർമ്മിച്ച മെറി ക്രിസ്മസ് ആകെ നേടിയത് 26.02 കോടിയാണ്. അരുൺ വിജയിന്റെ മിഷൻ ചാപ്റ്റർ വൺ മുടക്കുമുതലിനേക്കാൾ തിയേറ്ററുകളിൽ നിന്നും തിരികെ നേടിയതെന്ന് സമാധാനിക്കാം. 10 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും  നേടിയത് 23 കോടിയാണ്. . 

അതേസമയം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവയ്ക്ക് തമിഴ്നാട്ടിൽ നിന്നും മികച്ച നേട്ടം കൊയ്യാനായി. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്നുമാത്രം നേടിയത് 62.25 കോടിയാണ്. പ്രേമലു 10 കോടി രൂപയോളം തമിഴ്നാട്ടിൽ നിന്നുമാത്രം നേടി. തെലുങ്കിലും പ്രേമലു വമ്പൻ വിജയമാണ് നേടിയത്. അതേസമയം, മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് ഡബ്ബ്ഡ് വേർഷനും വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നുണ്ട്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതവും തമിഴ്നാട്ടിൽ നിന്നും ലാഭം കൊയ്യുകയാണ്. 

Advertisment

കമൽഹാസന്റെ ഇന്ത്യൻ 2, സൂര്യയുടെ കങ്കുവ, വിക്രമിന്റെ തങ്കലാൻ, വിജയ് ചിത്രം ദി ഗോട്ട്, അജിത്തിന്റെ വിടാമുയര്‍ച്ചി, രജനിയുടെ വേട്ടയാന്‍ എന്നിവയാണ് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ തമിഴ് റിലീസുകൾ. 

Read More Entertainment Stories Here

Vijay Sethupathi Rajinikanth Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: