/indian-express-malayalam/media/media_files/Yu1an3L53lrfJCdmg794.jpg)
കാസർഗോഡൻ തെരുവിലൂടെ നടന്നുവരുന്ന സണ്ണി ലിയോൺ. ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു വന്നു നിന്ന് അൽപ്പനേരം സംസാരിച്ച് വീണ്ടും നടക്കുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
കാസർഗോഡ് സണ്ണി ലിയോണിനു എന്തുകാര്യം എന്നു ചിന്തിക്കാൻ വരട്ടെ. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചുനാളായി കാസർഗോഡ് ഉണ്ട് താരം.
ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് സണ്ണി ലിയോൺ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോയും സണ്ണി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോൺ സ്റ്റാറായി കരിയർ തുടങ്ങി പിന്നീട് ബോളിവുഡിലെ മുൻനിര താരമായി ഉയർന്ന അഭിനേത്രിയാണ് അവർ. 19-ാം വയസ്സിലാണ് പോൺ ഫിലിം ഇൻഡസ്ട്രിയിൽ സണ്ണി ലിയോൺ എത്തുന്നത്. പിന്നീട് ബിഗ് ബോസിലും സണ്ണി ഡിയോൾ പ്രത്യക്ഷപ്പെട്ടു. അവിടുന്ന് സിനിമയിലേക്കുമെത്തി… ബോളിവുഡിനു പിന്നാലെ മലയാളത്തിലും തമിഴിലുമെല്ലാം സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.
മുൻപ്, മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടിരുന്നു. പാൻ ഇന്ത്യൻ സുന്ദരി എന്ന മലയാളം വെബ് സീരീസിലും സണ്ണി അഭിനയിച്ചു. .
Read More Entertainment Stories Here
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.