scorecardresearch

കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്

മകൾ ഹോപ്പിനെ അരമണിക്കൂർ സമയത്തേക്ക് ബേസിലിനെ ഏൽപ്പിച്ചു പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് എലിസബത്ത്

മകൾ ഹോപ്പിനെ അരമണിക്കൂർ സമയത്തേക്ക് ബേസിലിനെ ഏൽപ്പിച്ചു പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് എലിസബത്ത്

author-image
Entertainment Desk
New Update
Basil Joseph Elizabath and Daughter Hope

നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ജന്മദിനമാണ് ഇന്ന്. ബേസിലിന്റെ ഓരോ ജന്മദിനത്തിലും ആരാധകർ കാത്തിരിക്കുന്നത് രണ്ടുപേരുടെ ആശംസകൾക്കു വേണ്ടിയാണ്, ഒന്ന് നടൻ ടൊവിനോ തോമസിന്റേത്, മറ്റേത് ബേസിലിന്റെ ജീവിതപങ്കാളി എലിസബത്തിന്റേത്. രസകരമായൊരു ആശംസകുറിപ്പോ, ട്രോൾ വീഡിയോയോ ഇരുവരും മറക്കാതെ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണയും ആ പതിവ്  തെറ്റിച്ചില്ല.

Advertisment

 "വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ..." എന്നു പാടികൊണ്ട് വള്ളം തുഴഞ്ഞുപോവുന്ന ബേസിലിന്റെ രസകരമായൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.  മുടി ഒരുവശത്തേക്ക് ചീവിയൊതുക്കി, കണ്ണാടിവച്ച് വിന്റേജ് ലുക്കിലുള്ള ബേസിലിനെയാണ് വീഡിയോയിൽ കാണുക. ഈ വീഡിയോ ആരാധകർ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

Read More: ഈ സമയത്ത് പാടൻ പറ്റിയ പാട്ട്; ബേസിലിന്റെ ജന്മദിനത്തിൽ വീഡിയോ പങ്കുവച്ച് ടൊവിനോ; കമന്റുകളുമായി ആരാധകർ

അതേസമയം, മകൾ ഹോപ്പിനെ അരമണിക്കൂർ സമയത്തേക്ക് ബേസിലിനെ ഏൽപ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവം വീഡിയോയിലൂടെ പങ്കിടുകയാണ് എലിസബത്ത്. 

എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോൾ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയിൽ കാണാനാവുക. 


 "ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാൻ പോയപ്പോൾ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ?  ആ പാന്റ് എവിടെ പ്പോയി?" എലിസബത്ത് തിരക്കുന്നു.

 "അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞെന്നാണ്" ബേസിലിന്റെ മറുപടി. 

അതിന് വാഷ് ബേസിലിൽ എന്തിനാ പോയതെന്നായി എലിസബത്ത്.
"കരഞ്ഞപ്പോൾ ഞാൻ അതിനകത്തുകൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജിൽ കയറ്റി. ചോക്ക്ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോർത്ത് പുറത്തിറങ്ങി ഇരുന്നതാ. ലിഫ്റ്റ് കണ്ടപ്പോൾ ഇച്ചിരി സമാധാനമായി," സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ബേസിലിന്റെ മറുപടിയിങ്ങനെ.

Advertisment

"ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകൾ," എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. രസകരമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം.

"ജനിക്കണ്ടായിരുന്നു എന്നു എല്ലാ വർഷവും ബേസിയെക്കൊണ്ട് തോന്നിപ്പിക്കുന്ന ഒരേയൊരു ബർത്ത്ഡേ വിഷ്."

"ഈ മനുഷ്യനു ഒരിക്കലും തന്ത വൈബ് കിട്ടൂല"

"ബേസിൽ കൊച്ചിനെ വാഷിംഗ് മെഷീനിൽ കറങ്ങാൻ കൊണ്ടാവാതിരുന്നത് ഭാഗ്യം"

"ഒരു ബേസിലും അവന്റെ ഒരു വാഷ് ബേസിലും!"

"ഇതിപ്പോ അപ്പനു കളിക്കാൻ കൂട്ടിനു ഒരു കൊച്ചു പോലായല്ലോ"

"കൊച്ച് കരഞ്ഞപ്പോൾ വാഷിംഗ് മെഷീനിൽ  കൊണ്ട് പോയി ഇട്ടെന്ന് , കരച്ചിൽ നിർത്താഞ്ഞപ്പോൾ ഫ്രിഡ്ജിൽ. നല്ല ബെസ്റ്റ് അപ്പൻ. പോട്ടെ ഹോപ്പേ, സാരമില്ല … എല്ലാം വിധിയുടെ വിളയാട്ടം"

"ചില അപ്പന്മാർ മക്കളോടുള്ള സ്നേഹം ഇങ്ങനേം കാണിക്കും. അതിനിങ്ങനെ കളിയാക്കണോ?"

"പുറത്തുപോയാൽ ധ്യാൻ, വീട്ടിൽ എത്തിയാ എലിസമ്പത്ത്. ബേസിൽ പാവം എയറിൽ തന്നെ" എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

Read More Entertainment Stories Here

Birthday Basil Joseph Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: